2009-03-24 15:44:32

പാപ്പായുടെ വിടവാങ്ങല്‍ സന്ദേശം


സുവിശേഷത്തിന്‍െറ രക്ഷാകരശക്തിക്കു് എല്ലാവരുടെയും മുന്‍പില്‍ സാക്ഷൃം വഹിച്ചുകൊണ്ട് തന്‍െറയും, മറ്റുള്ളവരുടെയും കുരിശുകള്‍ ഏറ്റെടുക്കുവാന്‍ അംഗോളയിലെ സഭ പ്രാപ്തയാണെന്ന് പാപ്പാ അഭിനന്ദിച്ചു. പ്രത്യാശയുടെ സമയം സമാഗതമായിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന സഭ എല്ലാവര്‍ ക്കും സ്വീകാര്യമായ വിധത്തില്‍ ഓരോ വ്യക്തിയുടെയും ആശയങ്ങളും, വികാരങ്ങളും ആദരിച്ച് സമാധാനം കെട്ടിപ്പടുക്കുന്നതിനും, ദ്രാതൃത്വഉപവിയുടെ പ്രവര്‍ത്തിപഥത്തിലാക്കല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രതിബദ്ധയാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തന്‍െറ ഇടയസന്ദര്‍ശനവിജയത്തിനായി പ്രവര്‍ത്തിച്ച രാഷ്ട്ര സഭാധികാരികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ആരംഭിച്ച വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രശ്നങ്ങളുടെയും, തടസ്സങ്ങളുടെയും മദ്ധ്യത്തിലും പൊറുക്കലിന്‍െറയും, നീതിയുടെയും, ഐക്യദാര്‍ഢ്യത്തിന്‍െറയും പാതയിലൂടെ സഞ്ചരിച്ച് ഭാവി കെട്ടിപടുക്കുവാന്‍ നിങ്ങളാഗ്രഹിക്കുന്നു പ.പിതാവ് തുടര്‍ന്നു- നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ ഒരു കാര്യം അനുസ്മരിപ്പിക്കട്ടെ, ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ അടിസ്ഥാനയാഗ്രഹങ്ങളുടെ നീതിപൂര്‍വ്വകമായ സാക്ഷാല്‍ക്കാരമായിരിക്കണം പൊതുകാര്യാലയങ്ങളുടെ ചുമതല വഹിക്കുന്നവരുടെ പ്രഥമ ഔല്‍സുക്യം. അധികാരം തങ്ങള്‍ക്കായിട്ടല്ല മറിച്ച് പൊതുനന്മയാക്കി ഉപയോഗിക്കുകയാണ് അവരുടെ ലക്ഷൃമെന്ന് എനിക്കു് ഉറപ്പുണ്ട്. ഭക്ഷണത്തിന്‍െറയും, ജോലിയുടെയും, അഭയസ്ഥലത്തിന്‍െറയും, മറ്റ് അടിസ്ഥാനയാവശ്യങ്ങളുടെയും അഭാവത്തില്‍ സഹിക്കുന്ന സഹോദരങ്ങള്‍ ഉള്ളപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ സമാധാനമുണ്ടാകയില്ല. നമ്മുടെ ആ സഹജീവികള്‍ക്ക് ഉചിതമായ പ്രതികരണമേകണമെങ്കില്‍ നാം നേരിടേണ്ട ആദ്യവെല്ലുവിളി ഭൗമികവിഭവങ്ങളുടെ എല്ലാ ജനങ്ങളുടെയും ഇടയിലെ കുടുതല്‍ നീതിപൂര്‍വ്വകമായ പങ്കാളിത്വത്തിനു് പാതയൊരുക്കുന്ന ഐക്യദാര്‍ഢ്യത്തിന്‍െറ - തലമുറകള്‍ തമ്മിലുള്ള- രാഷ്ട്രങ്ങളും ഭൂഖണ്ടങ്ങളും തമ്മിലുള്ള ഐക്യദാഢ്യത്തിന്‍െറ സംസ്ഥാപനമാണ്. ഈയവസരത്തില്‍ സ്വഭവനത്തിലേയ്ക്ക് തിരികെ പോകുവാന്‍ അവസരവും, സാധ്യതയും കാത്തിരിക്കുന്ന അഭയാര്‍ത്ഥികളെ പ്രത്യേകം ഞാന്‍ ഓര്‍ക്കുകയും അവര്‍‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വേദനിക്കുന്ന നിങ്ങള്‍ ദൈവത്തിന്‍െറ സവിശേഷസ്നേഹത്തിന് വിഷയമാണെന്ന് സ്മരിക്കുക. പാപ്പാ തന്‍െറ വിടവാങ്ങല്‍ സന്ദേശം ഇപ്രകാരമാണ് സമാപിപ്പിച്ചത്. പ്രിയ സഹോദരീസഹോദരന്‍മാരെ, ആഫ്രിക്കയിലെ സ്നേഹിതരെ, പ്രിയപ്പെട്ട അംഗോളക്കാരെ ധൈര്യമായിരിക്കുക. സംവാദത്തിന്‍മേല്‍ അക്രമവും, ധാരണയുടെമേല്‍ ഭയവും നിരുല്‍സാഹവും, ദ്രാതൃത്വസ്നേഹത്തിന്‍ മേല്‍ വൈരാഗ്യവും പ്രബലപ്പെടാതെയിരിക്കാന്‍ സമാധാനം പരിപോഷിപ്പിക്കുന്നതിലും, പൊറുക്കലിന്‍െറ അടയാളങ്ങള്‍ നല്‍കുന്നതിലും, രാജ്യത്തിന്‍െറ അനുര്ഞ്നത്തിനായി പ്രവര്‍ത്തിക്കുന്നതിലും ഒരിക്കലും ക്ഷീണിതരാകരുത്. ദൈവം അംഗോളയെ അനുഗ്രഹിക്കട്ടെ അവളുടെ ഓരോ പുത്രനെയെയും, പുത്രിയെയും അവിടുന്ന് അനുഗ്രഹിക്കട്ടെ







All the contents on this site are copyrighted ©.