2009-03-24 15:51:15

ആധുനിക സര്‍വ്വസ്വതന്ത്രവാദത്തില്‍ ശക്തമായ ഏകാധിപത്യപ്രവണതകള്‍ അന്തര്‍ലീനമാണെന്ന്, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍


ആധുനിക സര്‍വ്വസ്വതന്ത്ര്യവാദം ശക്തമായ ഏകാധിപത്യപ്രവണതകളോടുകുടിയതാണെന്ന് ഓസ്ട്രേലിയായിലെ സിഡ്നി അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ മുന്നറിയിപ്പു നല്‍കുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് നഗരത്തില്‍ നടന്ന ‘അസഹിഷ്ണതയുടെ വിവിധമുഖങ്ങള്‍- മതപരവും ലൗകികവും’ എന്ന വിഷയത്തെ അധികരിച്ച ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍. വിവിധ വിഭാഗങ്ങള്‍ വിത്യസ്തങ്ങളായ വിധത്തിലാണ് സഹിഷ്ണതയെ മനസ്സിലാക്കുന്നതെന്ന് പ്രസ്താവിച്ചുകൊണ്ടു അദ്ദേഹം തുടര്‍ന്നു- മതസ്വാതന്ത്രത്തിന്‍െറ പ്രാധാന്യത്തെയും, സ്വഭാവത്തെയും പറ്റിയുള്ള പൊതുധാരണ ആഴപ്പെടുത്തുക ഇന്നിന്‍െറ വലിയ ഒരാവശ്യമാണ്. സമൂഹത്തിന്‍െറയും, രാഷ്ട്രത്തിന്‍െറയും പൊതുനന്മയ്ക്കായി സംഭാവനയേകുക മതവിശ്വാസികള്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികളുടെയും, സംഘടനയുടെയും അവകാശവും കടമയുമാണ്. പ്രജാധിപത്യവ്യവസ്ഥിതിയില്‍ നിയമങ്ങള്‍ അവയുടെ അവസരങ്ങളെ വ്യാപകമാക്കുന്നവയായിരിക്കണം. രാഷ്ട്രത്തിനു് ഉപരിയായി വ്യക്തിയെയും, കുടുംബത്തെയും, സംഘടനയെയും കാണുന്ന പരമ്പരാഗത സര്‍വ്വസ്വതന്ത്രവാദത്തില്‍ നിന്നും വിത്യസ്തമാണ് ആധുനികക്കാലത്തിലേത്. സ്വാതന്ത്ര്യത്തെ സ്നേഹി്കുകയും, വ്യക്തികളെ ശാക്തീകരിക്കുകയും, സമൂഹങ്ങളെ രുപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാവാത്മകമായ വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിന് മെച്ചപ്പെട്ട ഉപാധിയുണ്ടെന്ന് ലോകത്തെ കാണിക്കുവാന്‍ ക്രൈസ്തവര്‍ തങ്ങളുടെ പ്രതിഭ വീണ്ടും സ്വായത്തമാക്കണം. അതുപോലെ അവര്‍ തങ്ങളുടെ ധൈര്യവും, പ്രത്യാശയും നവീകരിക്കുകയും ഇന്നിന്‍െറ വലിയ ഒരാവശ്യമാണ്,







All the contents on this site are copyrighted ©.