2009-03-20 14:20:33

മൂല്യശോഷണത്തെയും ഭൗതികതയുടെ സ്വേച്ഛാധിപത്യത്തെയും പറ്റി പാപ്പാ മുന്നറിയിപ്പു നല്‍കുന്നു.


വളരെയേറെ മാനവികമൂല്യങ്ങളാല്‍ ദൈവം അനുഗ്രഹിച്ചിരിക്കുന്ന ആഫ്രിക്കയിലെ സഹോദരീസഹോദരന്‍മാര്‍ ആത്മാവിനെ പറ്റി കരുതലുള്ളവരായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. സ്വാര്‍ത്ഥപരമായ മിഥ്യകളാലും, തെറ്റായ ആദര്‍ശങ്ങളാലും സ്വാധീനിക്കപ്പെടുവാന്‍ അനുവദിക്കരുത്- മെത്രാന്‍മാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കു വേണ്ടിയുള്ള രണ്ടാം പ്രത്യേക സമ്മേളനത്തിന്‍െറ ചര്‍ച്ചയ്ക്കു് ആധാരമായ രേഖയുടെ പ്രകാശനം ഉള്‍പ്പെടുത്തിയിരുന്ന ദിവ്യബലിയിലെ സുവിശേഷപ്രഭാഷണത്തിലാണ് പാപ്പായുടെ ആ ഉദ്ബോധനം. ദൈവത്തില്‍ - നിങ്ങളാഗ്രഹിക്കുന്ന വിധത്തില്‍ നിങ്ങളെ അധികൃതമായി സ്നേഹിക്കുന്ന, നിങ്ങളെ സംതൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന, നിങ്ങളുടെ ജീവിതത്തിന് സ്ഥിരത നല്‍കുവാന്‍ സാധിക്കുന്ന പിതാവും പുത്രനും പ..ആത്മാവും ആയ ദൈവത്തില്‍ തുടര്‍ന്നും വിശ്വസിക്കുക. ആ ഞായറാഴ്ച ആചരിച്ച വിശുദ്ധ യൗസേപ്പിന്‍െറ തിരുനാളിനെ പരാമര്‍ശവിഷയമാക്കികൊണ്ടു പാപ്പാ പറഞ്ഞു- മാലാഖയെ വിശ്വസിക്കുവാനുള്ള ശക്തി വിശുദ്ധനു് നല്‍കിയത് ദൈവമാണ്. വിവാഹിതരായ പ്രിയ ദമ്പതികളെ- അവിടുന്നാഗ്രഹിക്കുന്ന വിധത്തില്‍ നിങ്ങളുടെ കുടുംബങ്ങളെ നയിക്കുവാനുള്ള ശക്തി ദൈവത്തിനു മാത്രമേ നിങ്ങള്‍ക്ക് നല്‍കാനാവൂ. ഇന്നത്തെ പരിവര്‍ത്തനങ്ങളുടെ നിഷേധവശങ്ങളെ പറ്റി പരാമര്‍ശിച്ച പാപ്പാ അവ യഥാര്‍ത്ഥ വികസനമല്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പറഞ്ഞു- ജീവനെ ഒരു ദൈവദാനമായി സ്വീകരിക്കുന്ന ബോധ്യം ആഴത്തില്‍ നവീകരിക്കണം ബൈബിള്‍പ്രബോധനവും, നിങ്ങളുടെ ഭൂഖണ്ഡത്തിലെ വിജ്ഞാനപൂര്‍വ്വകമായ പാരമ്പര്യവും അനുസരിച്ച് ഒരു ശിശുവിന്‍െറ ആഗമനം എപ്പോഴും ഒരു ദൈവദാനമാണ്. ആ ബോധ്യം ആഴപ്പെടുത്തുക ഇന്നിന്‍െറ വലിയ ഒരാവശ്യമാണ്.. ആഫ്രിക്കയുടെ പുത്രീപുത്രന്‍മാരെ, വിശ്വസിക്കുവാനും പ്രത്യാശിക്കുവാനും സ്നേഹിക്കുവ്നും ഭയപ്പെടണ്ട. യേശു വഴിയും സത്യവും ജീവനും ആണെന്നും, അവിടുന്നിലൂടെ മാത്രമേ നാം രക്ഷപ്പെടുകയുള്ളൂയെന്നും ധൈര്യസമേതം പ്രഘോഷിക്കുക. നഷ്ടധൈര്യരാകുമ്പോള്‍ വി.യൗസേപ്പിന്‍െറ വിശ്വാസത്തെ പറ്റി ചിന്തിക്കുക. ആകുലതയാല്‍ പീഡിതരാകുമ്പോള്‍ വിശുദ്ധന്‍െറ പ്രത്യാശയെ പറ്റി ചിന്തിക്കുക. വൈരാഗ്യം നിങ്ങളെ അന്ധരാക്കുമ്പോള്‍ വിശുദ്ധന്‍െറ സ്നേഹം ചിന്താവിഷയമാക്കുക പ.പിതാവ് ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.