2009-03-20 14:18:20

അനുരഞ്നത്തിന്‍െറ പ്രസക്തി പാപ്പാ ഊന്നി പറയുന്നു.


ക്രിസ്തുവിനെ അറിയുക ആഫ്രിക്കയിലെ ജനതയുടെ സവിശേഷ വിളിയാണ്. അതില്‍ അവര്‍ക്കു് അഭിമാനിക്കാനാവും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. മെത്രാന്‍മാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കു വേണ്ടിയുള്ള രണ്ടാം പ്രത്യേകസമ്മേളനത്തിനായുള്ള പ്രത്യേകസമതിയുടെ അംഗങ്ങളെ യവോന്‍ഡെയിലെ അപ്പസ്തോലിക് നൂണ്‍ഷിയച്ചറില്‍ വച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പ.പിതാവ്. നിങ്ങളുടെ ഭൂഖണ്ഡം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനാല്‍ തന്നെ നേരിട്ടു അനുഗ്രഹീതമാണ് പാപ്പാ തുടര്‍ന്നു- ഐഹികജീവിതത്തിലെ ചില ദയനീയ സാഹചര്യങ്ങള്‍ അവിടത്തെ നിങ്ങളുടെ മണ്ണിലെത്തിച്ചു. തന്‍െറ പുത്രന്‍െറ വാസസ്ഥലമായി ദൈവം നിങ്ങളുടെ ഭൂഖണ്ഡത്തെ തെരഞ്ഞെടുത്തു. അന്നു മുതല്‍ യേശുസാന്നിദ്ധ്യത്തിന്‍െറ ബീജം ഈ പ്രിയപ്പെട്ട ഭൂഖണ്ഡത്തിന്‍െറ ഹൃദയത്തിലുണ്ട്. എന്നാല്‍ നിങ്ങളുടെ ഭൂഖണ്ഡം നുറ്റാണ്ടുകളായി, ജനതകള്‍ തമ്മിലും വര്‍ഗ്ഗങ്ങള്‍ തമ്മിലും വ്യക്തികള്‍തമ്മിലും ഉള്ള ശത്രുതയുടെ , അധികൃത അനുരഞ്നത്തിനായി കേഴുന്ന ദീകരമായ ദുരന്തങ്ങളുടെ നാടകവേദിയായി തുടരുകയാണ് പാപ്പാ പരിതപിച്ചു ക്രൈസ്തവരെ സംബന്ധിച്ചു് അനുരജ്ഞനം ദൈവത്തിന്‍െറ കരുണാര്‍ദ്രസ്നേഹത്തില്‍ വേരുറപ്പിക്കപ്പെട്ടതാണ്. അത് പ.ആത്മാവിലൂടെ അനുരജ്ഞനകുദാശയില്‍ യേശു ക്രിസ്തു എല്ലാവര്‍ക്കും നല്‍കുന്നു. മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനു് അനിവാര്യമായ നീതിയിലും, സമാധാനത്തിലുമാണു് അതിന്‍െറ പരിണിതഫലങ്ങള്‍ പ്രകടമാകുക. യേശുക്രിസ്തുവില്‍ നാമെല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. അതിനാല്‍ വൈരാഗ്യവും, അനീതിയും, അന്യോന്യം നശിപ്പിക്കുന്ന യുദ്ധവും നിങ്ങളുടെയിടയില്‍ ഉണ്ടാകരുത്. ജിവന്‍െറയപ്പവും, ജീവന്‍െറ വചനവും, നല്ലയിടയനും, ഗുരുനാഥനുമായ ക്രിസ്തു, തന്നെ അനുധാവനം ചെയ്യുവാന്‍ നമുക്ക് പ്രകാശവും, ഔഷധവും പ്രദാനം ചെയ്യുന്നു ക്രൈസ്തവര്‍ അനുരജ്ഞനത്തിന്‍െറയും, സ്നേഹത്തിന്‍െറയും, സമാധാനത്തിന്‍െറയും പ്രക്രിയയില്‍ അക്ഷീണം നിരതരാകണം. അതിനു് അവര്‍ മാനസാന്തരപ്പെട്ട്, ക്രിസ്തുവിനെ പിന്‍തുടര്‍ന്ന് അവിടത്തെ രക്ഷാകരശക്തിയുടെ സാക്ഷികളാകുകയാവശ്യമാണ്. ഒരു വര്‍ഗ്ഗീയ, സാംസ്ക്കാരിക, മത കാരണവും നിങ്ങളുടെയിടയില്‍ സംഘര്‍ഷത്തിന് കാരണമാകരുത്. നിങ്ങളെല്ലാവരും ഏക ദൈവത്തിന്‍െറ, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍െറ മക്കളാണ്. ആ ബോധ്യത്തില്‍ സമാധാനവും, നീതിയും വിളങ്ങുന്ന ഒരു ഭൂഖണ്ഡം കെട്ടിപ്പടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.







All the contents on this site are copyrighted ©.