2009-03-19 16:34:00

വിശ്വസ്തരും വിജ്ഞാനികളും ആയ ദാസരാകുകയാണ്, പ്രധാനം പാപ്പാ


പ്രയോജനരഹിരതല്ലാത്ത ദാസരായാല്‍ പോരാ മറിച്ച് വിശ്വസ്തരും, വിജ്ഞാനികളും ആയ ദാസരാകണം. വിശ്വസ്തരും വിജ്ഞാനികളും എന്ന നാമവിശേഷണങ്ങള്‍ ആകസ്മികമായി സംയോജിപ്പിച്ചതല്ല. വിശ്വസ്തതയില്ലാത്ത അറിവും, വിജ്ഞാനമില്ലാത്ത വിശ്വസ്തതയും അപരിയാപ്തമെന്നാണ് അതുകൊണ്ടു് അര്‍ത്ഥമാക്കുക. അവയില്‍ ഏതെങ്കിലും ഒന്നു മാത്രം മറ്റതിന്‍െറ അഭാവത്തില്‍ ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം പൂര്‍ണ്ണമായി നിര്‍വഹിക്കുവാന്‍ സഹായകരമല്ല പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വി.യൗസേപ്പിന്‍െറ തിരുനാള്‍ ദിനത്തിന്‍െറ പ്രഥമ സന്ധ്യാപ്രാര്‍ത്ഥന നയിച്ച വേളയിലെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. പ്രിയ സഹോദരവൈദികരെ ജനക്കുട്ടത്തോടും, തന്‍െറ ശിഷ്യരോടും സംസാരിക്കവെ യേശു പറഞ്ഞു “നിങ്ങള്‍ക്ക് ഒരു പിതാവേ ഉള്ളൂ”. പ.പിതാവ് തുടര്‍ന്നു- ലോകത്തിലെ ദൃശ്യവും അദൃശ്യവും ആയയെല്ലാത്തിന്‍െറയും സൃഷ്ട്രവായ പിതാവായ ദൈവത്തിന്‍െറ ഏകപിതൃത്വമേയുള്ളൂ. എന്നിട്ടും ദൈവഛായയില്‍ സൃഷ്ട്രിക്കപ്പെട്ട മനുഷ്യന് അവിടത്തെ ഏകപിതൃത്വത്തില്‍ പങ്ക് അനുവദിക്കപ്പെട്ടു. അതിന് മകുടോദാഹരണമാണ് വി.യൗസേപ്പ്. കാരണം ശരീരത്തിനടുത്ത പിതൃത്വമില്ലാതെ അദ്ദേഹം ഒരു പിതാവാണ്. അദ്ദേഹം ശാരീരികമായി യേശുവിന്‍െറ പിതാവല്ല. അവിടുത്തെ പിതാവ് ദൈവം മാത്രമാണ്. എന്നിട്ടം വിശുദ്ധന്‍ തന്‍െറ പിതൃത്വം പൂര്‍ണ്ണമായും- വിശ്വസ്തമായും ജീവിച്ചു. ജീവന്‍െറയും, വളര്‍ച്ചയുടെയും സേവനത്തിലായിരിക്കുകയെന്നാണ് പിതാവായിരിക്കുകയെന്നതുകൊണ്ട് അര്‍ത്ഥമാക്കുക. വളരെയേറെ സഹനങ്ങള്‍, വിപ്രവാസം ഒക്കെ സഹിക്കേണ്ടി വന്ന വി.യൗസേപ്പിന്‍െറ ഏക പ്രതിഫലം യേശുവിന്‍െറ സാമീപ്യം മാത്രമായിരുന്നു. പ്രിയ സഹോദരവൈദികരെ, നിങ്ങളുടെ ശുശ്രൂഷയുടെ അനുദിനദൗത്യങ്ങളില്‍ ഈ പിതൃത്വം ജീവിക്കുവാനാണ് വിളിക്കപ്പെടുക. മാമ്മോദീസായും, പ്രബോധനങ്ങളും വഴി ആത്മീയമായി ജനിപ്പിച്ച വിശ്വാസികളുടെ കാര്യത്തില്‍ ക്രിസ്തുവില്‍ പിതാക്കളെന്ന നിലയില്‍ വൈദികര്‍ താല്‍പര്യമുള്ളവരായിരിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍െറ തിരുസ്സഭയെ സംബന്ധിച്ച കോണ്‍സ്റ്റിറ്റൂഷന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്ന. എങ്കില്‍ നമ്മുടെ പൗരോഹിത്യത്തിന്‍െറ ആധാരമായ യേശു ക്രിസ്തുവിങ്കലേയ്ക്ക് എത്ര തുടര്‍ച്ചയായി തിരികെ വരണമെന്ന് ചോദിച്ചകൊണ്ട് പ.പിതാവ് തുര്‍ന്നു- അവിടുന്നു നമ്മെ സ്നേഹിതര്‍ എന്നാണ് വിളിക്കുക. കാരണം, തന്‍െറ പിതാവില്‍ നിന്ന് അറിഞ്ഞതെല്ലാം അവിടുന്ന് നമുക്ക് വെളിപ്പെടുത്തി. ക്രിസ്തുവുമായുള്ള ഈ ആഴമായ സൗഹൃദം ജീവിക്കുമ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യവും, വലിയ സന്തോഷവും കണടെത്തും. പരിശുദ്ധ കുര്‍ബാന ആ കുദാശ നല്‍കിയ ക്രിസ്തുവുമായുള്ള ഒരു ആഴമായ ബന്ധം വ്യവസ്ഥ ചെയ്യുന്നു. പരിശുദ്ധകുര്‍ബാനയുടെ പരികര്‍മ്മം നിങ്ങളുടെ ജീവിതത്തിന്‍െറ കേന്ദ്രമായിരിക്കട്ടെ. അപ്പോള്‍ അത് നിങ്ങളുടെ സഭാദൗത്യത്തിന്‍െറയും കേന്ദ്രമായിരിക്കും. എല്ലാവരോടും അവിടത്തെ പ്രഘോഷിക്കുന്നതിനു്, നമ്മുടെ ജീവിതക്കാലം മുഴുവന്‍ അവിടത്തെ ദൗത്യത്തില്‍ പങ്കു ചേരുവാനും, അവിടത്തെ സാക്ഷികളാകുവാനും ക്രിസ്തു നമ്മെ വിളിക്കുന്നു. ക്രിസ്തുവിന്‍െറ നാമത്തില്‍, മറ്റൊരു ക്രിസ്തുവായി ആ കുദാശ പരികര്‍മ്മം ചെയ്യുമ്പോള്‍ പുരോഹിതന് ആ കര്‍മ്മത്തില്‍ മുഖ്യസ്ഥാനം ഏറ്റെടുക്കാനാവില്ല. അവന്‍ ഒരു ദാസന്‍, ലോകത്തിന്‍െറ രക്ഷ,യ്ക്കായി തന്നെത്തന്നെ ബലി ചെയ്ത ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്ന ഒരു ഉപകരണം മാത്രമാണ്. പൗരോഹിത്യത്തിലെ എന്‍െറ പ്രിയ സഹോദരമാരെ നിങ്ങളുടെ അജപാലന ദൗത്യം ഒത്തിരി ത്യാഗങ്ങള്‍ ആവശ്യപ്പെുന്നതാണ്. എന്നാല്‍ അത് വലിയ ഒരു സന്തോഷത്തിന്‍െറ സ്രോതസ്സാണ്. തുടര്‍ന്ന് പാപ്പാ സന്യസ്തരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, വി.യൗസേപ്പിനെ വിചിന്തവിഷയമാക്കാന്‍ നിങ്ങളെയും ഞാന്‍ ആഹ്വാനം ചെയ്യുന്നു. വിശുദ്ധനോട് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയത്തെ വ്യക്തിപരമായി കര്‍ത്താവ് ദൈവദൂതനിലൂടെ അഭിസംബോധന ചെയ്തപ്പോള്‍ അവിടുന്ന് യൗസേപ്പിനെയും മനുഷ്യാവതാരരഹസ്യത്തോട് ബന്ധിപ്പിക്കുകയായിരുന്നു. വിശുദ്ധന്‍ മറിയത്തിലെ രഹസ്യത്തെയും, മറിയം തന്നെയായ രഹസ്യത്തെയും സ്വാഗതം ചെയ്തു. എല്ലാ അധികൃതസ്നേഹത്തിന്‍െറയും അടയാളമായ വലിയ ആദരവോടെ അദ്ദേഹം അവളെ സ്നേഹിച്ചു.സ്വന്തമാക്കാതെ സ്നേഹിക്കാന്‍ സാധിക്കുമെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധനെ ധ്യാനിക്കുന്നതിലുടെ എല്ലാ സ്ത്രീപുരുഷമാര്‍ക്കും ദൈവകൃപയാല്‍ തങ്ങളുടെ വൈകാരികമുറിവുകള്‍ സൗഖ്യമാക്കാനാവും. നിങ്ങള്‍ നല്‍കുന്ന ആദ്ധ്യത്മിക സംഭാവന സഭാജീവിതത്തിനു് വളരെ നിര്‍ണ്ണായകവും, അനിവാര്യവും ആണ്. പിന്നിട് പാപ്പാ എല്ലാ ക്രൈസ്തവവിഭാഗക്കാരോടുമായി പറഞ്ഞു, ദൈവവചനത്തോടുള്ള അനുസരണയില്‍ ജീവിച്ച വിശുദ്ധന്‍ സഭയുടെ ഐക്യമാഗ്രഹിക്കുന്നയെല്ലാവര്‍ക്കും ഉത്തമ മാതൃകയാണ്.. ദൈവതിരുമനസ്സിനോടുള്ള പൂര്‍ണ്ണവിധേയത്വത്തിലൂടെ മാത്രമേ മാനവകുലത്തെ ഒരു കുടുംബമായി, ഒരു കുട്ടായ്മയായി, ഒരു സഭയായി രുപാന്തരപ്പെടുത്തുക എന്ന അവിടുത്തെ പദ്ധതിയുടെ സേവനത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവൂയെന്ന് വിശുദ്ധന്‍െറ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസിനായി, യേശുക്രിസ്തുവിന്‍െറ തീക്ഷണമതിയായ പ്രഘോഷകനും, വിജാതിയരുടെ അപ്പസ്തോലനുമായ പൗലോസിനായി പ്രത്യേകം നിയോഗിതമായിരിക്കുന്ന ഈ വര്‍ഷത്തില്‍ ക്രിസ്തുവിന്‍െറ ശിഷ്യതുടെ ഐക്യത്തിനായുള്ള മുഖ്യകാരണങ്ങളായ വിശ്വാസവും, സത്യവും ശ്രവിക്കുന്നതിനും പഠിക്കുന്നതിനും ആയി നമുക്കു് ആ അപ്പസ്തോലനിലേയ്ക്ക് തിരിയാം.







All the contents on this site are copyrighted ©.