2009-03-18 14:15:49

സഭയുടെ സുവിശേഷവല്‍ക്കരണദൗത്യത്തിന്‍െറ പ്രസക്തി പാപ്പാ ഊന്നിപറയുന്നു


കാമറൂണിലെ മെത്രാന്‍മാരുമായുള്ള കുടിക്കാഴ്ചയില്‍ സുവിശേഷവല്‍ക്കരണത്തിന്‍െറ പ്രസകതി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഊന്നി പറഞ്ഞു. വി.പൗലോസിനായി പ്രത്യേകം നിയോഗിതമായിരിക്കുന്ന ഈ വര്‍ഷത്തില്‍ എല്ലാവരോടും സുവിശേഷം പ്രഘോഷിക്കണ്ടതിന്‍െറ അടിയന്തരയാവശ്യം അനുസ്മരിക്കുക തികച്ചും ഉചിതമാണെന്ന് മെത്രാന്‍മാരെ അഭിസംബോധന ചെയ്യവെ പ്രസ്താവിച്ച പാപ്പാ തുടര്‍ന്നു- ദൈവമക്കള്‍ക്കടുത്ത മഹത്വപൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിന് തങ്ങളെ കഴിവുറ്റവരാക്കുന്ന പ്രത്യാശയുടെയും, സ്നേഹത്തിന്‍െറയും സന്ദേശം ശ്രവിക്കാന്‍ നിരവധിപേര്‍ ഇനിയും കാത്തിരിക്കുന്നതിനാല്‍ ക്രിസ്തു സഭയെ ഭരമേല്പിച്ച ആ ദൗത്യം ഇന്നും പ്രാഥമ്യം അര്‍ഹിക്കുന്നു. ദൈവജനത്തെ ആ ദൗത്യത്തില്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും, നയിക്കുന്നതിനും അജപാലകര്‍ തന്നെ പ്രഥമവും പ്രധാനവുമായി പുതിയ ശിഷ്യരെ ക്രിസ്തവിലേയ്ക്ക് നയിക്കുന്ന വിശ്വാസപ്രഘോഷകരായിരിക്കണം. സുവിശേഷവല്‍ക്കരണദൗത്യം ഏറ്റെടുക്കുന്നതിനും, ഇന്നത്തെ ലോകത്തിന്‍െറ വിവിധങ്ങളായ വെല്ലുവിളിളെ നേരിടുന്നതിനും സഭയിലെ ഇടയന്‍മാര്‍ പരസ്പരം ആഴമായ കുട്ടായ്മയാല്‍ ഐക്യപ്പെട്ടിരിക്കുക വളരെയാവശ്യമാണ്. ആധുനികതയും, ഭൗതികവല്‍ക്കരണവും പരാമ്പരാഗതമായ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ നിന്ന് ഉരുതിരിയുന്ന പ്രയാസങ്ങള്‍ ആഫ്രിക്കന്‍ കുടുംബത്തിന്‍െറ അവശ്യമൂല്യങ്ങള്‍ സംരക്ഷിക്കുവാനും, കുടുംബത്തെ സമ്പൂര്‍ണ്ണമായി സുവിശേഷവല്‍ക്കരിക്കുവാനും നിങ്ങളെ ബാദ്ധ്യതപ്പെടുത്തുന്നു. കത്തോലിക്കാവിശ്വാസത്തിനു് തികച്ചും വിരുദ്ധമായ മതവിഭാഗങ്ങളുടെയും, നിഗുഢപ്രസ്ഥാനങ്ങളുടെയും, മതങ്ങളുടെ അന്ധവിശ്വാസരുപങ്ങളുടെയും വ്യാപനം കുട്ടികളുടെയും, യുവജനങ്ങളുടെയും പ്രത്യേകിച്ച് ബൗദ്ധികതലങ്ങളില്‍ ഉള്ളവരുടെയും പരിശീലനത്തില്‍ കാട്ടണ്ട തീക്ഷ്ണതയുടെ ആവശ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുക. വിത്യസ്തയളവിലാണെങ്കിലും തങ്ങള്‍ പങ്കു ചേരുന്ന ഏകപൗരോഹിത്യത്തിന്‍െറ അടിസ്ഥാനത്തില്‍ കുട്ടായ്മയുടെ ബന്ധം പുലര്‍ത്താന്‍ മെത്രാന്‍മാരും വൈദികരും വിളിക്കപ്പെടുന്നു. തങ്ങളെ സ്നേഹിക്കുന്ന, ശ്രവിക്കുന്ന, പരീക്ഷണവേളയില്‍ ആശ്വാസം പകരുന്ന പിതാവും സഹോദരനും ആയി മെത്രാന്‍മാരെ കാണുകയാണെങ്കില്‍ വൈദികര്‍ പൂര്‍ണ്ണഹൃദയത്തോടെ, യോഗ്യതാപൂര്‍വം, കാര്യക്ഷമമായി തങ്ങളുടെ ദൗത്യം നിര്‍വഹിക്കുവാന്‍ പ്രചോദിതരാകും. പൗരോഹിത്യദൈവവിളികള്‍ പ്രോല്‍സാഹിപ്പിക്കണ്ടതിന്‍െറയും അവരുടെ പരിശീലനപ്രക്രിയതില്‍ ഉപരിശ്രദ്ധ പതിപ്പിക്കണ്ടതിന്‍െറയും ആവശ്യകത പ.പിതാവ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.