2009-03-17 15:09:29

അനുരഞ്നകുദാശയുടെ അനിവാര്യത പാപ്പാ ചൂണ്ടികാണിക്കുന്നു


വിശുദ്ധിയുടെ ബാദ്ധ്യതപ്പെടുത്തുന്ന പാതയിലൂടെ നീങ്ങാന്‍ വിശ്വാസികളെ സഹായിക്കുന്ന അനുരഞ്നകൂദാശയുടെ അനിവാര്യത പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ചൂണ്ടികാണിക്കുന്നു. മനസ്സാക്ഷിയെ സംബന്ധിച്ച അപ്പസ്തോലിക പെനിന്‍റന്‍ഷ്യറിയുടെ ഇരുപതാം സമ്മേളത്തിനായി പാപ്പാ നല്‍കിയ സന്ദേശത്തിലാണ് അത് കാണുന്നത്. ക്രിസ്തുവിന്‍െറ നാമത്തില്‍ പാപങ്ങള്‍ പൊറുക്കുകയും, ശരിയായതും വേണ്ടവിധത്തില്‍ രൂപീകൃതവുമായ മനസ്സാക്ഷിയോടെ വിശുദ്ധിയുടെ പാതയില്‍ മുന്നേറാന്‍ പശ്ചാപിക്കുന്ന വ്യക്തിയെ സഹായിക്കുകയും ചെയ്യുന്ന അനുരഞ്നകുദാശയില്‍ ദൈവകാരുണ്യം പരികര്‍മ്മം ചെയ്യാന്‍ എല്ലാ വൈദികരും വിളിക്കപ്പെടുകയാണെന്ന് അനുസ്മരിപ്പിക്കുന്ന പാപ്പാ ആ സുപ്രധാന ശുശ്രൂഷ നിര്‍വഹിക്കുന്നതിനു് എല്ലാ വൈദികരും ആഴമായ ആത്മീയജീവിതം നയിക്കുകയും ദൈവശാസ്ത്ര അജപാലനതലങ്ങളിലെ ഏറ്റം ആധുനികവിജ്ഞാനത്താലും, സഭാപ്രബോധനങ്ങളാലും തങ്ങളെത്തന്നെ സജ്ജമാക്കുകയും വേണമെന്ന് ഉദ്ബോധിപ്പിക്കുന്നു. മനസ്സാക്ഷിരൂപികരണത്തിനു് മതാധ്യാപനം, സുവിശേഷപ്രഘോഷണം, ആത്മീയനിയന്ത്രണം, അനുരഞ്നകുദാശ, വി.കുര്‍ബാന എന്നിവ വിലപ്പെട്ട ഉപാധികളായി ശുപാര്‍ശ ചെയ്തുകൊണ്ട് പാപ്പാ തുടരുന്നു- ദൈവമില്ലെന്ന ചിന്താഗതികളാലും, ജീവിതശൈലിയാലും പാപബോധം കൈമോശം വരുന്നത് തടയുവാന്‍ വിശുദ്ധരും, വിജ്ഞാനികളും ആയ ആത്മീയഗുരുക്കമാര്‍ എക്കാളത്തെക്കാളുപരി ഇന്നാവശ്യമാണ്. ആ തലത്തിലെ സുവിശേഷണപ്രഘോഷണത്തിന്‍െറയും, മതാധ്യാപനത്തിന്‍െറയും പ്രസക്തി തുടര്‍ന്നു വിശദീകരിക്കുന്ന പാപ്പാ വി.ജോണ്‍ വിയാനി തുടങ്ങിയ അനുരഞ്നകുദാശയുടെ അപ്പസ്തോലമാരെയും, വിശുദ്ധരായ ആത്മീയനിയന്താക്കളെയും വൈദികരുടെ പ്രത്യേകമാതൃകളായി ശുപാര്‍ശചെയ്യുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.