2009-03-16 16:11:33

2009 ജൂണ്‍ 19 2010 ജൂണ്‍ 19 വരെ വൈദികവര്‍ഷം


 
2009 ജൂണ്‍ 19 മുതല്‍ 2010 ജൂണ്‍ 19 വരെ വൈദികവര്‍ഷമായി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചു. ആഴ്സിലെ വികാരിയായിരുന്ന വി.ജോണ്‍ വിയാനിയുടെ നൂറ്റിയന്‍പതാം ചരമവാര്‍ഷികത്തേടനുബന്ധിച്ചാണ് പാപ്പാ വൈദികവര്‍ഷം പ്രഖ്യാപിച്ചത്. വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ വത്തിക്കാനിലെ പേപ്പല്‍ അരമനയില്‍ തിങ്കളാഴ്ച സ്വീകരിച്ചയവസരത്തിലാണ് പ.പിതാവ് ആ പ്രഖ്യാപനം നടത്തിയത്. 1859 ആഗസ്റ്റ് നാലാം തീയതിയാണ് വിശുദ്ധന്‍െറ ചരമദിനം. ഈശോയുടെ തിരുഹൃദയത്തിരുനാള്‍ ദിനവും, വൈദികരുടെ വിശുദ്ധീകരണദിനവും ആയ 2009 ജൂണ്‍ 19 തീയതി ഫ്രാന്‍സിലെ ബെല്ല ആര്‍സ് രുപതാസാരഥി കൊണ്ടുവരുന്ന വി.ജോണ്‍ വിയാനിയുടെ തിരുശേഷിപ്പിന്‍െറ സാന്നിദ്ധ്യത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നയിച്ചുകൊണ്ട്, പാപ്പാ ആ വര്‍ഷം പ്രോല്‍ഘാടനം ചെയ്യും. ‘ക്രിസ്തുവിന്‍െറ വിശ്വസ്ത വൈദികന്‍െറ വിശ്വസ്ത’ എന്നതാണ് ആ വര്‍ഷത്തേയ്ക്കായി പ.പിതാവ് തെരഞ്ഞടുത്തിരിക്കുന്ന വിചിന്തന വിഷയം. 2010 ജൂണ്‍ പത്തൊന്‍പതാം തീയതി വത്തിക്കാനിലെ വി.പത്രോസിന്‍െറ ബസലിക്കായുടെ മുന്‍പിലെ ചത്വരത്തില്‍ നടക്കുന്ന ലോകവൈദികസംഗമത്തോടെയായിരിക്കും ആ വര്‍ഷം സമാപിക്കുക. വൈദികവര്‍ഷത്തില്‍ പാപ്പാ വിശുദ്ധ ജോണ്‍ വിയാനിയെ ലോകമെമ്പാടുമുള്ള എല്ലാ വൈദികതുടെയും മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും, കുമ്പസാരക്കാര്‍ക്കും ആദ്ധ്യാത്മിക നിയന്താക്കള്‍ക്കുമായുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേകരേഖ - ഇന്നത്തെ കാലത്തെ വൈദികരുടെ ജീവിതത്തെയും ദൗത്യത്തെയും അധികരിച്ച പാപ്പായുടെ ചില സുപ്രധാനപരാമര്‍ശങ്ങളോടു കുടിയ മാര്‍ഗ്ഗനിര്‍ദ്ദേശകരേഖ- പുറപ്പെടുവിക്കുകയും ചെയ്യും. വൈദികവര്‍ഷത്തെ അധികരിച്ച് പ.സിംഹാസനം പുറപ്പെടുവിച്ച ഒരു വാര്‍ത്താകുറിപ്പാണ് ഈ വിവരങ്ങള്‍ നല്‍കിയത്.







All the contents on this site are copyrighted ©.