2009-03-14 15:59:24

രക്തസാക്ഷികളുടെ അനുസ്മരണാചരണം സമയത്തിന്‍െറ അപ്പുറത്തുള്ള അവരുടെ സമൂര്‍ത്ത സാന്നിദ്ധ്യാചരണം, ആര്‍ച്ചുബിഷപ്പ് ളൂയിസ് സാക്കോ


രക്തസാക്ഷികളുടെ അനുസ്മരണാചരണം വെറും ഒരു ഗതക്കാലസ്മരണയെന്നതിലുപരി സമയത്തിന്‍െറ അതിരുകള്‍ക്കു് അപ്പുറമുള്ള ഒരു സമൂര്‍ത്ത സാന്നിദ്ധ്യാനുസ്മരണയാണെന്ന്, ഇറാക്കിലെ കിര്‍കുക്ക് അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് ളൂയിസ് സാക്കോ. മോസൂള്‍ കല്‍ദായകത്തോലിക്കാ അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് പാവുളോ റാഹോയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏഷ്യാ വാര്‍ത്താ ഏജന്‍സിയ്ക്കായി നല്‍കിയ ഒരു സന്ദേശത്തിലാണ് അത് കാണുന്നത്. രക്ഷസാക്ഷിത്വം ജീവിതതീവ്രതയും, അതിന്‍െറ മഹത്വവും ആണ് വ്യക്തമാക്കുക. നിത്യജീവനു് തത്വശാസ്ത്രജ്ഞന്‍മാര്‍ നല്‍കുന്ന അര്‍ത്ഥത്തില്‍ നിന്ന് വിത്യസ്തമായി ക്രൈസ്തവരായ നാം ക്രിസ്തുവിന്‍െറ സാക്ഷൃത്തിന്‍െറ ചുവടുപിടിച്ച് മറ്റൊരു അര്‍ത്ഥമാണ് നല്‍കുക പ്രയാസങ്ങളുടെയും, വെല്ലുവിളികളുടെയും മുന്‍പില്‍ നാം ഭയപ്പെടുകയോ, ലോകദ്വേഷികളാകുകയോ ചെയ്യരുത്. ഇറാക്കില്‍ രക്തസാക്ഷിത്വം വരിച്ച ഇതര 710 പേരെ അനുസ്മരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് സന്ദേശത്തില്‍ തുടരുന്നു- ആ ധീരവ്യക്തികളുടെ മരണം ഭയത്തെയുംm സംശയത്തെയും അതിജീവിക്കുവാന്‍ നമ്മെ സഹായിക്കണം. നമ്മുടെ സഭയുടെ സവിശേഷതകളായി ഭവിച്ചിരിക്കുന്ന ഉത്ഥാനത്തിന്‍െറയുംm രുപാന്തരീകരണത്തിന്‍െറയും നമ്മുടെ രാഷ്ട്രത്തെ സൂന്ദരമാക്കുന്ന അനുഗ്രഹങ്ങളുടെ മരുപ്പച്ചയുടെയും ഒരടയാളമാണ് അവരുടെ രക്തസാക്ഷിത്വം .നമുക്ക് നിശബ്ദരായിരിക്കാനാവില്ല. ഇറാക്കിലെ ക്രൈസ്തവസാന്നിദ്ധ്യത്തെയുംm അവരുടെ രാജ്യസ്നേഹത്തിന്‍െറയുംm വിശ്വാസത്തിന്‍െറയും, സത്യസന്ധതയുടെയും സാക്ഷൃത്തെ പറ്റി ഇറാക്കിലെ സമൂഹത്തെയും, അന്താരാഷ്ട്രസമൂഹത്തെയും നാം അനുസ്മരിപ്പിക്കണം മനുഷ്യവകാശങ്ങളോടുള്ള ആദരവിലെ ഈ അസ്തിത്വം തുടരുവാനാണ് ഞങ്ങളുടെ ആഗ്രഹം. സമൂഹത്തിലെ മാന്യമായ രീതിയിലെ ജീവിതത്തിലേക്ക് മടങ്ങുവാനും, രാഷ്ട്രീയ അനുരഞ്നത്തിനായൂള്ള യത്നത്തില്‍ സഹകരിക്കുവാനും, എല്ലാ പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെയും അവരുടെ ഔന്നിത്യത്തെയും ആദരിക്കുന്ന ഒരു പ്രജാധിപത്യസമൂഹം കെട്ടിപ്പടുക്കുവാനും ഇറാക്കിലെ രക്തസാക്ഷികളുടെ രക്തം നമ്മെ ആഹ്വാനം ചെയ്യുകയാണ്. രക്തസാക്ഷികളുടെ അനുസ്മരണ സ്നേഹത്തിന്‍െറയും, പ്രത്യാശയുടെയും, ആശ്വാസത്തിന്‍െയും, സന്തോഷത്തിന്‍െറയും വലിയ അര്‍ത്ഥം നമ്മുടെ മുന്‍പില്‍ ചൂണ്ടികാട്ടുന്നു ദുഖവെള്ളിക്ക് ശേഷം തീര്‍ച്ചയായും ഉയര്‍പ്പു ഞായര്‍ ഉണ്ടെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് സന്ദേശം സമാപിപ്പിക്കുക.







All the contents on this site are copyrighted ©.