2009-03-13 15:29:24

പാപ്പാ വി.കുര്‍ബാനയെ പറ്റി


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആരാധനക്രമത്തിനും, കുദാശകള്‍ക്കും ആയുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ ചതുര്‍ദിനസംപൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കു് അതിന്‍െറ സമാപനദിനമായ വെള്ളിയാഴ്ച വത്തിക്കാനില്‍ ഒരു കുടിക്കാഴ്ച അനുവദിച്ചു. വിശ്വാസികളുടെ ജീവിതത്തിലെ പ.കുര്‍ബാനയെന്ന എന്ന മഹാ രഹസ്യത്തിന്‍െറ നിര്‍ണ്ണായകപ്രസക്തിയെ പറ്റി രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഊന്നിപറയുന്നുണ്ടെന്നു് അവരെ അഭിസംബോധന ചെയ്യവെ പാപ്പാ പ്രസ്താവിച്ചു. പ.കുര്‍ബാന മഹത്തായ ഒരു രഹസ്യമാണെന്നും, ആരാധനക്രമം പ്രബോധിപ്പിക്കുന്നതുപോലെ വിശ്വാസത്തിന്‍െറ രഹസ്യമാണെന്നും ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ പാപ്പാ ആവര്‍ത്തിച്ച് ഉദാബോധിപ്പിച്ചിട്ടുണ്ട് പ.പിതാവ് തുടര്‍ന്നു- പ.കുര്‍ബാനയാണ് സഭയുടെ ആരംഭം. ക്രിസ്തുവിലെ മനുഷ്യന്‍െറ വിശുദ്ധീകരണത്തിനും, ദൈവത്തിന്‍െറ മഹത്വീകരണത്തിനും അവസരമേകുന്ന കൃപാവരത്തിന്‍െറ സ്രോതസ്സും അതാണ്. ആ അര്‍ത്ഥത്തില്‍ സഭയുടെയെല്ലാ പ്രവര്‍ത്തനങ്ങളും പ.കുര്‍ബാനയെന്ന മഹാരഹസ്യത്തിലേയ്ക്കാണ് തിരിഞ്ഞിരിക്കുന്നത്. അതെ സമയം ആ ദിവ്യകുദാശയാലാണ് സഭ നിരന്തരം ജീവിക്കുന്നതും, വളരുന്നതും. അതിനാല്‍ ആ അനര്‍ഘനിധിയെപ്പറ്റി കുടുതല്‍ അവബോധമുള്ളവരാകുവാന്‍ ശ്രമിക്കുക നമ്മുടെ വലിയ ഉത്തരവാദിത്വമാണ്. തുടര്‍ന്നു് ആരാധനയെ വിശദീകരിച്ചുകൊണ്ടു പ.പിതാവ് പറഞ്ഞു- ആരാധനയെന്ന വാക്കിന്‍െറ ഗ്രീക്ക് മൂലപദം വിധേയത്വത്തെയാണ് സൂചിപ്പിക്കുക. എന്നാല്‍ അതിന്‍െറ ലത്തീന്‍ പദം സ്നേഹത്തിന്‍െറ ബാഹ്യയടയാളമായ ആലിംഗനത്തെയും. വിധേയത്വം ഐക്യത്തിന്‍െറ ഒരു ബന്ധം ഉദര്‍ശനം ചെയ്യുന്നു. വാസ്തവത്തില്‍ പ.കുര്‍ബാനയുടെ ആരാധനയില്‍ ഐക്യം - ആദ്യം സജീവനായ കര്‍ത്താവുമായും, പിന്നീട് അവിടത്തെ മൗതികശരീരമായും ഉള്ള ഐക്യമുണ്ടാകണം.







All the contents on this site are copyrighted ©.