2009-03-12 16:34:11

മെത്രാന്‍മാര്‍ക്കായുള്ള പാപ്പായുടെ കത്ത്


 
വിശുദ്ധ പത്താം പീയൂസിര്‍െറ ദ്രാതൃത്വസംഘടനയില്‍ ആര്‍ച്ചുബിഷപ്പ് ലെഫേബ്രെ അഭിഷേചിച്ച നാലു മെത്രാന്‍മാരുടെ മഹറോന്‍ശിക്ഷ പിന്‍വലിച്ചതിനെ അധികരിച്ച് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഒരു കത്ത് സാര്‍വ്വത്രികസഭയിലെ മെത്രാന്‍മാര്‍ക്കായി നല്‍കി. ആ പ്രക്രിയയില്‍ സംഭവിച്ച പാളിച്ചകളെ സമ്മതിക്കുന്ന പാപ്പാ തന്‍െറ സഹപ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഢ്യം കാട്ടികൊണ്ട് അതിന്‍െറ മുഴുവന്‍ ഉത്തരവാദിത്വവും സ്വയം ഏറ്റെടുക്കുന്നു. നാസ്സികള്‍ നടത്തിയ യഹുദരുടെ കുട്ടക്കുരുതിയെ സംബന്ധിച്ച ബിഷപ്പ് വില്യംസണ്ണിന്‍െറ നിലപാടിനെ പറ്റി തനിക്കു് അറിവില്ലായിരുന്നുവെന്ന് വെളിപെടുത്തുന്ന പ.പിതാവ്, മഹറോന്‍ റദ്ദാക്കിയതിന്‍െറ ലക്ഷൃം തുടര്‍ന്ന് വ്യക്തമാക്കുന്നു. പാപ്പായുടെ അധികാരത്തെ അംഗീകരിക്കാഞ്ഞതുകൊണ്ട് സഭയുടെ ഐക്യത്തെ അപകടത്തിലാക്കിയവര്‍ പാപ്പായുടെ അധികാരം അംഗീകരിച്ചതിന്‍െറ പേരില്‍ സഭാക്യൈത്തിലേയ്ക്ക് തിരിച്ചുവരാനുള്ള ഊഷ്മളമായ ഒരാഹ്വാനമായിരുന്നു അത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെയും, അതിനു ശേഷമുള്ള പാപ്പാമാരുടെ പ്രബോധനങ്ങളെയും അംഗീകരിക്കാതെ കത്തോലിക്കാസഭയില്‍ അംഗീകരിക്കപ്പെട്ട ഒരു ശുശ്രൂഷയും നിയമപരമായി അവര്‍ക്ക് നിര്‍വഹിക്കാനാവില്ല. നടപടിക്രമങ്ങളിലും, തീരുമാനങ്ങള്‍ എടുക്കുന്നതിലും മെച്ചപ്പെട്ട സംഘാതത്മകത്വം ഉറപ്പാക്കുന്നതിന് പരമ്പരാഗത സമൂഹങ്ങളുമായുള്ള ബന്ധത്തിനായുള്ള ECCLESIA DEI കമ്മീഷനെ വിശ്വാസകാര്യാലയസംഘവുമായി ഒന്നിപ്പിക്കുവാനുള്ള തീരുമാനം കത്തില്‍ അറിയിക്കുന്ന പാപ്പാ, തന്‍െറ പാപ്പാസ്ഥാനത്തിന്‍െറ മുന്‍ഗണനകള്‍ ഒരിക്കല്‍ കുടി പ്രഖ്യാപിക്കുകയും, കര്‍ത്താവിന്‍െറ അനുരഞ്നകല്പന വിചിന്തനവിഷയമാക്കാന്‍ മെത്രാന്‍മാരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. സഭയുടെയും, സഭാജീവിതത്തിന്‍െറയും മാത്രമല്ല സഭയുടെ ഭരണക്രമത്തിന്‍െറയും സമൂര്‍ത്തവും, ആത്യന്തികവും ആയ മാനദണ്ഡം സുവിശേഷമാണെന്ന് വ്യക്തമാക്കുന്ന പാപ്പാ, സുവിശേഷചൈതന്യാനുസാരമുള്ള മാനസന്തരത്തിലൂടെ മാത്രമേ എല്ലാ ഭിന്നതകളെയും അതിജീവിക്കുവാനും, പാരമ്പര്യവും രണ്ടാം വത്തിക്കാന്‍ സൂനഹദോസും തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാനും സാധിക്കുകയൂള്ളൂവെന്ന് ഓര്‍മ്മിപ്പിക്കുന്നു. വി.പൗലോസ് അപ്പസ്തോലന്‍ മുന്നറിയിപ്പു നല്‍കുന്ന ‘അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്യുന്ന പ്രവണത’ ഇന്നും സഭയിലുണ്ട്. അതില്‍ അത്ഭുതപ്പെടാതെ അതിനെ എതിര്‍ക്കുകയും, സ്നേഹത്തിന്‍െറ പ്രാഥമ്യം മനസ്സിലാക്കുകയുമാണ് ചെയ്യണ്ടത് പാപ്പാ കത്തില്‍ തുടര്‍ന്നെഴുന്നു.







All the contents on this site are copyrighted ©.