2009-03-12 16:39:16

ഇസ്രായേലിലെ യഹുദമതനേതൃത്വസംഘം വത്തിക്കാനില്‍


ഇസ്രായേലിലെ യഹുദമതനേതാക്കമാരുടെ ഒരു പ്രതിനിധിസംഘം വത്തിക്കാനിലെത്തി പോപ്പ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു. അവരോടെത്ത് യഹുദമാരുമായുള്ള മതപരമായ ബന്ധത്തിനായുള്ള പ.സിംഹാസനത്തിന്‍െറ കമ്മീഷന്‍െറ പ്രതിനിധികളും ഉണ്ടായിരുന്നു. അവരെ അഭിസംബോധന ചെയ്ത പാപ്പാ കത്തോലിക്കാ യഹുദ സംവാദം ഇരുകുട്ടരുടെയും മതപരമായ പാരമ്പര്യങ്ങളുടെ ആധാരമായ പൊതുമൂല്യങ്ങളെപറ്റിയുള്ള അവബോധം നല്‍കുന്നതിനെ സന്തോഷപൂര്‍വ്വകം അനുസ്മരിച്ചു. ജീവന്‍െറ പാവനത, കുടുംബമൂല്യങ്ങള്‍, നീതി സമൂഹത്തിലും വിദ്യാദ്യാസത്തിലും വി.ലിഖിതങ്ങളിലെ ദൈവവചനത്തിന്‍െറ പ്രസക്തി, മത പൗര അധികാരങ്ങള്‍ തമ്മിലുള്ള ബന്ധം, മത മനസ്സാക്ഷിസ്വാതന്ത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സംവാദത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിനെ അനുസ്മരിച്ച പ.പിതാവ് തുടര്‍ന്നു- ഓരോ സമ്മേളനത്തിനു ശേഷവും പുറപ്പെടുവിക്കുന്ന പൊതു പ്രഖ്യാപനങ്ങള്‍ ഇരു മതങ്ങളുടെയും ബോദ്ധ്യങ്ങളില്‍ അധിഷ്ഠിതമായ വീക്ഷണങ്ങളും, ഒപ്പം വിത്യസ്തധാരണകളും ചൂണ്ടികാണിക്കുന്നു. യഹുദജനതയുടെ ജീവിതത്തിലെ ദൈവത്തിന്‍െറ ചരിത്രപരമായ ഇടപെടലിലാണ് സഭയുടെ വിശ്വാസത്തിന്‍െറ ആരംഭങ്ങളെന്ന് അവള്‍ അംഗീകരിക്കുന്നു. അവിടെയാണ് നമ്മുടെ അതുല്യമായ ബന്ധത്തിന്‍െറ ആധാരം നാം കണ്ടെത്തുക. ദൈവവത്താല്‍ പ്രത്യേകം തെഞ്ഞെടുക്കപ്പെട്ട യഹുദജനത ഏകവും, അദ്വിതീയവും ആയ സത്യദൈവത്തെ സംബന്ധിച്ച അറിവും, അവിടത്തോടുള്ള വിശ്വസ്തയും മാനവകുടുംബം മുഴുവനെയും അറിയിക്കുന്നു. യഹുദജനതയുടെ ആത്മീയനുഭവത്തെ പരിപോഷിപ്പിച്ച ദൈവത്തിന്‍െറ ആ സ്വയം ആവിഷ്ക്കാരത്തിലാണ് സഭയുടെ വേരുകളും എന്ന് ക്രൈസ്തവരും സന്തോഷപൂര്‍വ്വകം അംഗീകരിക്കുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍െറ ‘തിരുസ്സഭയ്ക്കു് അക്രൈസ്തവമതങ്ങളോടുള്ള ബന്ധം സംബന്ധിച്ച’ പ്രഖ്യാപനം അവതരിപ്പിക്കുന്ന വീക്ഷണം ആഴപ്പെടുത്താനുള്ള തന്‍െറ വ്യക്തിപരമായ പ്രതിബദ്ധത പാപ്പാ പ്രഖ്യാപിക്കുകയും ചെയ്തു.


 







All the contents on this site are copyrighted ©.