2009-03-11 15:19:58

സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വിവരസാങ്കേതികവിദ്യാതലത്തിലെ വിടവിനെ കര്‍ദ്ദിനാള്‍ ഗ്രാച്ചിയാ ഗ്രാസ്കോ അപലപിക്കുന്നു


വിവരസാങ്കേതികവിദ്യാതലത്തിലെ സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് വേദനാജനകമെന്ന് സ്പെയിനിലെ വലേന്‍സിയാ അതിരുപതാദ്ധ്യക്ഷന്‍ അപ്പസ്തോലിക് അഡ്മിനിസ്റ്റര്‍ കര്‍ദ്ദിനാള്‍ ഗ്രാച്ചിയാ ഗ്രാസ്കോ അപലപിക്കുന്നു. സാര്‍വ്വത്രികവും, പ്രാദേശികവും ആയ പൊതുനന്മയെ പറ്റി വേണ്ടത്ര ഔല്‍സുക്യമില്ലാത്ത സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളും, വിതരണഘടകങ്ങളും ആണ് അതിന്‍െറ കാരണമെന്നു് അദ്ദേഹം കുറ്റപ്പെടുത്തി. വിവരസാങ്കേതികവിദ്യ ആര്‍ക്കെങ്കിലും തടയുകയോ, അത് ലഭ്യമാകുന്നതിന് തടസ്സങ്ങള്‍ സൃഷ്ട്രിക്കുകയോ ചെയ്യുന്നത് അനീതിയും, അസമത്വവുമാണ്. സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളുടെ ദുരുപയോഗത്തെയും കര്‍ദ്ദിനാള്‍ വിമര്‍ശിച്ചു.എങ്കിലും സാമൂഹിക, രാഷ്ട്രീയ സംസ്ക്കാരതലങ്ങളിലെ അതിന്‍െറ സുപ്രധാധാന ദൗത്യത്തെ ജനങ്ങള്‍ നിഷേധാത്മകമായി കാണരുത്. സുവിശേഷവല്‍ക്കരണവും ഒരുത്തരം ആശയവിനിമയമാണ്. മനുഷ്യജീവനെയും, ദൈവാന്വേഷണത്തെയും, മനുഷ്യന്‍െറ ഉദാത്തമായ ലക്ഷൃത്തെയും അധികരിച്ച സത്യങ്ങളെ പറ്റി മാധ്യമങ്ങള്‍ നിശബ്ദത പാലിക്കരുത്. രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ക്രൈസ്തവസ്നേഹത്തിന്‍െറ വിത്ത് ഇന്നും ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു. അത് ഇന്ന് നമ്മുടെ ഹൃദയങ്ങളിലാണ് പതിക്കുക. ആ വിത്ത് വളര്‍ന്ന് ഫലം പുറപ്പെടുവിക്കുന്നതിനു് ഹൃദയത്തെ ഫലപുഷ്ടമാക്കുക നമ്മുടെ ദൗത്യമാണ്. കര്‍ദ്ദിനാള്‍ ഒരു ഇടയലേഖനത്തിലാണ് ഈ കാര്യങ്ങള്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നത്.







All the contents on this site are copyrighted ©.