2009-03-11 15:24:36

ഏറ്റവും കുടുതല്‍ ഭാഷകളില്‍ വിവര്‍ത്തണം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥം ബൈബിള്‍


ബൈബിളാണ് ഏറ്റവും കുടുതല്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥം. മുഴുവന്‍ ബൈബിള്‍ 451 ഭാഷകളിലും, ഭാഗികമായി 2479 ഭാഷകളിലും തര്‍ജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. 2008ല്‍ 13 ഭാഷകളില്‍ ബൈബിള്‍ പൂര്‍ണ്ണമായും, 25 ഭാഷകളില്‍ ഭാഗികമായും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇപ്പോള്‍ ലോകജനതയിലെ 95% പേര്‍ക്ക് സ്വന്തം ഭാഷകളില്‍ ആ വിശുദ്ധ ഗ്രന്ഥം വായിക്കാനാവും. ബൈബിളിന്‍െറ അടുത്തക്കാല നാലു വിവര്‍ത്തനങ്ങള്‍ സാര്‍, ഡിയുള, ലാറി, കോണോ എന്നീ ആഫ്രറിക്കന്‍ ഭാഷകളിലാണ്. ഛാഡ്, ബുര്‍ക്കിനോ ഫാസോ, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, സിയറ ലിയോണ്‍ എന്നീ നാടുകളിലെയാണ് യഥാക്രമം ആ ഭാഷകള്‍. ഗ്രേറ്റ് ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന THE BIBLE SOCIETY UNION ന്‍െറ ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍ക്കുന്നത്.







All the contents on this site are copyrighted ©.