2009-03-09 15:21:21

യേശുവിന്‍െറ രുപാന്തരീകരണം പ്രഥമവും പ്രധാനവുമായി പ്രാര്‍ത്ഥനയുടെ ഒരനുഭവമെന്ന്, പാപ്പാ


യേശുവിന്‍െറ രുപാന്തരീകരണം പ്രഥമവും പ്രധാനവുമായി പ്രാര്‍ത്ഥനയുടെ ഒരുനുഭവമായിരുന്നെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു് ആമുഖമായ പ്രഭാഷണത്തില്‍ വി.കുര്‍ബാനയിലെ സുവിശേഷഭാഗം വിചിന്തനം ചെയ്യവെ പ്രസ്താവിച്ചു. യേശു മലയില്‍ കയറി മാനവകുലത്തെ രക്ഷിക്കുന്നതിന് തന്നെ ലോകത്തിലേക്കു് അയച്ച പിതാവിന്‍െറ സ്നേഹപദ്ധതിയെ അധികരിച്ച ധ്യാനത്തില്‍ തന്നെത്തന്നെ ആമഗ്നനാക്കി. യേശുവിനോടെപ്പം ഏലിയായും മോശയും പ്രത്യക്ഷപ്പെട്ടത്, തന്‍െറ മഹത്വത്തില്‍ പ്രവേശിക്കുന്നതിനു് സഹിക്കുകയും മരിക്കുകയും ചെയ്യുകയെന്ന പെസഹാരഹസ്യത്തിന്‍െറ പ്രഘോഷണം വി.ലിഖിതങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നതിനെയാണ് സൂചിപ്പിക്കുക. ആ നിമിഷത്തില്‍ തന്‍െറ മുന്‍പില്‍ രുപരേഖ ചെയ്യപ്പെട്ടിരിക്കുന്ന കുരിശ് - പാപത്തിന്‍െറയും മരണത്തിന്‍െറയും ഭരണത്തില്‍നിന്നും നമ്മെ വിമോചിപ്പിക്കുന്നതിനാവശ്യമായ പരമബലി- അവിടുന്ന് ദര്‍ശിച്ചു. അവിടുന്ന് വീണ്ടും ഒരിക്കല്‍ കുടി ‘ആമ്മേന്‍’ എന്ന് ഹൃദയത്തില്‍ ആവര്‍ത്തിച്ചു. അവിടുന്ന് പറഞ്ഞു, “ഉവ്വ്. ഇതാ ഞാന്‍ പിതാവെ അവിടത്തെ സ്നേഹഹിതം നിറവേറട്ടെ”. ജോര്‍ദാനിലെ ജ്ഞാനസ്നാനവേളയില്‍ സംഭവിച്ചതുപോലെ ദൈവത്തിന്‍െറ സംപ്രീതിയുടെ അടയാളങ്ങള്‍ -ക്രിസ്തുവിനെ രുപാന്തീകരിച്ച പ്രകാശവും, എന്‍െറ പ്രിയപുത്രന്‍ എന്ന പ്രഘോഷണശബ്ദവും സ്വര്‍ഗ്ഗത്തില്‍ നിന്നുണ്ടായി. ഉപവാസത്തോടും ഉപവിപ്രവര്‍ത്തനങ്ങളോടുമൊപ്പം പ്രാര്‍ത്ഥനയും നമ്മുടെ ആത്മീയജീവിതത്തിനാവശ്യമാണ്. ജീവിതത്തെയും, സ്വര്‍ഗ്ഗീയപിതാവിന്‍െറ സ്നേഹപദ്ധതിയുടെ പ്രകാശത്തെയും വീണ്ടും വിചിന്തനവിഷയമാക്കുവാന്‍, പ്രിയ സഹോദരി സഹോദരമാരെ പ്രാര്‍ത്ഥനക്കു്, സാധ്യമെങ്കില്‍ ഒരു ധ്യാനത്തിന് സമയം കണ്ടെത്തുക. കന്യാകംബികയായിരിക്കട്ടെ പ്രാര്‍ത്ഥനയുടെ ഗുരുനാഥയും മാതൃകയും, ദൈവവചനത്തെ ഏറ്റം ആഴമായി ശ്രവിക്കുന്ന ഇക്കാലത്തെ വഴികാട്ടിയും ക്രിസ്തുവിന്‍െറ പീഡാസഹനവേളയിലെ അന്ധകാരത്തില്‍ പോലും നഷ്ടധൈര്യയാകാതെ അവള്‍ ദൈവസുതന്‍െറ പ്രകാശം ആത്മാവില്‍ കാത്തുസൂക്ഷിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മെ







All the contents on this site are copyrighted ©.