2009-03-09 15:25:58

 സ്ത്രീകളോട് വര്‍ദ്ധമാനമായ ആദരവ് പാപ്പാ ശുപാര്‍ശ ചെയ്യുന്നു


ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകളുടെയും ഔന്നിത്യവും, വിളിയും ആദരിക്കുന്നതിനായുള്ള പ്രതിബദ്ധത നവീകരിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു. മാര്‍ച്ച് എട്ടാം തീയതി ലോകവനിതാദിനമായി ആചരിക്കുന്നതിനെ ഞായറാഴ്ചത്തെ മദ്ധാഹ്നപ്രാര്‍ത്ഥനക്ക് ശേഷം അനുസ്മരിക്കവെയാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആ ആഹ്വാനം നടത്തിയത്. ഈ ആചരണം സ്ത്രീകളുടെ സ്ഥിതി പരിചിന്തനവിഷയമാക്കുവാനും, എന്നും എല്ലായിടത്തും സ്ത്രീക്ക് ജീവിക്കുവാനും, അവളുടെ സവിശേഷകഴിവുകള്‍ പൂര്‍ണ്ണമായി അവതരിപ്പിക്കുവാനും, അവളുടെ ഔന്നിത്യത്തിനു് പൂര്‍ണ്ണ ആദരവു ലഭിക്കുന്നതിനുമായുള്ള നമ്മുടെ പ്രതിബദ്ധത നവീകരിക്കുവാനും നമ്മെ ക്ഷണിക്കുകയാണ് പ.പിതാവ് തുടര്‍ ന്നു -രണ്ടാം വത്തിക്കാന്‍ സൂനഹദോസും, മാര്‍പാപ്പാമാരുടെ പ്രബോധനങ്ങളും, പ്രത്യേകിച്ച് ദൈവദാസന്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ ‘സ്ത്രീത്വത്തിന്‍െറ മഹനീയത’ എന്ന അപ്പസ്തോലികലേഖനവും അതാണ് നമ്മെ പ്രബോധിപ്പിക്കുക. ആ എല്ലാ രേഖകളെക്കാള്‍ വിലപ്പെട്ടതാണ് വിശുദ്ധരുടെ സാക്ഷൃം. നമ്മുടെ ഇക്കാലത്തെ വലിയ സാക്ഷൃമാണ് കല്‍ക്കട്ടായിലെ മദര്‍ തെരേസാ . ദൈവകൃപയാല്‍ അല്‍ബേനിയയുടെ എളിയപുത്രിയായ അവള്‍, ലോകം മുഴുവനും മാനവികത പരിപോഷിപ്പിക്കുന്നതിനായുള്ള ഉപവിയുടെ മാതൃകയായി. മറ്റ് എത്ര വനിതകള്‍ മാനവകുലത്തിന്‍െറ നന്മക്കും ദൈവരാജ്യത്തിനും ആയി അനുദിനം ആരാലും അറിയപ്പെടാതെ സേവനമേകുന്നു. എല്ലാ സ്ത്രീകളുടെയും ഔന്നിത്യം ഉപരി ആദരിക്കപ്‍െടുന്നതിനും, അവരുടെ ഭാവാത്മകമായ സാധ്യതകള്‍ മാനിക്കുപ്പെടുന്നതിനുമായി ഇന്ന് ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു..








All the contents on this site are copyrighted ©.