2009-03-06 15:52:31

സിംബാബ്വെയിലെ സഭയ്ക്കു് ഏക ആശ്രയം സഭയെന്നു്, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് കോച്ചേരി.


 എയിഡ്സ് കോളറാ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെയും, പട്ടിണിയുടെയും കഷ്ടതകളാല്‍ വേദനിക്കുന്ന സിംബാബ്വെയിലെ ജനങ്ങളുടെ ഏക ആശ്രയവും, സംശോധകബിന്ദുവും കത്തോലിക്കാസഭയാണെന്ന് അന്നാടിനായുള്ള അപ്പസ്തോലിക് നുണ്‍ഷിയോ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് കോച്ചേരി പറയുന്നു. അന്നാട് അതിരുക്ഷമായ ഒരു സാഹചര്യത്തിലാണ്. ആ യാഥാര്‍ത്ഥ്യം ഇന്ന് ലോകം മുഴുവനും അറിയാം വത്തിക്കാന്‍െറ അര്‍ദ്ധൗദ്യോഗിക ദിനപത്രമായ ലോസര്‍വത്തോറ റൊമാനോയോട് സംസാരിക്കവെ പ്രസ്താവിച്ച അദ്ദേഹം തുടര്‍ന്നു- ഏറെ വിവാദം സൃഷ്ട്രിച്ച പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയും എതിര്‍മുന്നണി നേതാവും തമ്മിലുള്ള അധികാരപ്രശ്നം ഒരു കരാറിലെത്തിയെങ്കിലും അത് എപ്രകാരം മുന്നോട്ട് പോകുമെന്ന് അന്താരാഷ്ട്രസമൂഹം വീക്ഷിക്കുകയാണ്. സാമ്പത്തികമായും- ധാര്‍മ്മികമായും തകര്‍ന്നിരിക്കുന്ന അവിടത്തെ മിക്ക സര്‍ക്കാര്‍ ആശുപത്രികളും പൂട്ടപ്പെട്ടു. അതിനാല്‍ രോഗികളുടെ ഏകാശ്രയം മിഷ്യനറിമാരും, സന്യാസിനികളും നടത്തുന്ന ആശുപത്രികള്‍ ആണ്.. കോളറ ബാധിതരില്‍ 75000 പേര്‍ മരണമടഞ്ഞു. സിംബാബ്വെയെ തകര്‍ക്കുന്ന എയിഡ്സു രോഗം മരുന്നിന്‍െറ അഭാവത്താല്‍ ഭയാനകമാംവിധം വ്യാപകമാകുകയാണ്. അപ്പസ്തോലിക് നൂണ്‍ഷ്യച്ചര്‍ കാരിത്താസിന്‍െറ സഹായത്താല്‍ ഭക്ഷൃവിതരണവും, ഇതരജീവകാരുണ്യപ്രവര്‍ത്തികളും ചെയ്യുവാന്‍ ശ്രമിക്കുന്നു. ആ നാട്ടില്‍ സഹിക്കുന്നവരോടുള്ള തന്‍െറ പൈതൃക ഐക്യദാര്‍ഢ്യത്തിന്‍െറ അടയാളമായി പാപ്പാ 80000 ഡോളര്‍ നല്‍കിയ വിവരം ആര്‍ച്ചുബിഷപ്പ് സന്തോഷപൂര്‍വം വെളിപ്പെടുത്തുകയും ചെയ്തു.







All the contents on this site are copyrighted ©.