2009-03-05 14:34:10

ദക്ഷിണാഫ്രിക്കായിലെ ക്രൈസ്തവര്‍ മാര്‍ച്ച് ഇരുപതാം തീയതി പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു


അടുത്തുവരുന്ന തെരഞ്ഞെടുപ്പിനായി ദക്ഷിണാഫ്രിക്ക മാര്‍ച്ച് ഇരുപതാം തീയതി ദേശീയപ്രാര്‍ത്ഥനാദിനമായി ആചരിക്കും. ആ നാട്ടിലെ ക്രൈസ്തവ സംഘടനകളും, സംഘങ്ങളും ആണ് അതിനായി ക്രൈസ്തവവിശ്വാസികളോട് അഭ്യര്‍ത്ഥിച്ചത്. ഏപ്രില്‍ ഇരുപത്തിരണ്ടാം തീയതിയാണ് അവിടത്തെ തെരഞ്ഞെടുപ്പ്. ദേശീയപ്രാര്‍ത്ഥനാദിനാചരണത്തെ സംബന്ധിച്ച പ്രസ്താവനയില്‍ ബന്ധപ്പെട്ട സംഘടനകളും സംഘങ്ങളും വിശ്വാസികളോടായി പറയുന്നു- ദേശീയ, പ്രവശ്യ, പ്രാദേശീയതലങ്ങളിലെ വരും വര്‍ഷങ്ങളിലെ ദരണസാരഥികള്‍ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തില്‍ സമ്മതിദായകര്‍ തങ്ങളുടെ ഉത്തരവാദിത്വം നേരാംവിധം മനസ്സിലാക്കി, അപ്രകാരം വര്‍ത്തിക്കുക വളരെയാവശ്യമാണ്. അതിനു് വിശ്വാസികളെ സജ്ജരാക്കാനാണ് ദേശീയപ്രാര്‍ത്ഥനാദിനം ശുപാര്‍ശ്വ ചെയ്യപ്പെട്ടിരിക്കുന്നത്. സദ്മനോഭാവമുള്ളവരും, ആത്മീയചൈതന്യമുള്ളവരും, ധാര്‍മ്മികതയുള്ളവരും, വിനയമുള്ളവരും, മാതൃകാപരമായ കുടുംബജീവിതം നയിക്കുന്നവരുമാണ് തെരഞ്ഞെടുക്കപ്പെടണ്ടത്. കാരണം അത്തരം വ്യക്തികള്‍ക്കു് മാത്രമേ രാഷ്ട്രം നേരിടുന്ന വിവിധപ്രശ്നങ്ങളെ കാര്യക്ഷമമാംവിധം കൈക്കാര്യം ചെയ്യുവാനും, നാട്ടില്‍ സമാധാനപരമായ പരിതോവസ്ഥ സൃഷ്ടിക്കുവാനും സാധിക്കുകയുള്ളൂ







All the contents on this site are copyrighted ©.