2009-03-04 15:12:55

പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ആഫ്രിക്കന്‍ സന്ദര്‍ശനം സമാധാനത്തിനു് ഉത്തേജനം പകരുമെന്ന്, അവിടത്തെ മെത്രാന്‍മാര്‍.


 പാപ്പായുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ആ ഭൂഖണ്ഡത്തിലെ സമാധാനത്തിനും, നീതിക്കും, അനുരഞ്നത്തിനും ശക്തി പകരുമെന്ന് നൈജീരിയായിലെ മെത്രാന്‍മാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഈ മാസം 17 മതല്‍ 23 വരെയാണ് പാപ്പാ അവിടം സന്ദര്‍ശിക്കുക. കാമറൂണും അഗോളയും ആണ് പാപ്പാ സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍. വര്‍ഗ്ഗസമരങ്ങള്‍, ദാരിദ്ര്യം, രാഷ്ട്രനേതാക്കമാരുടെ അഴിമതി, മതങ്ങളുടെയിടയിലെ അസഹിഷ്ണത എന്നിവകളാല്‍ പിച്ചിചീന്തപ്പെട്ട അവിടത്തെ ജനതാമദ്ധ്യത്തിലെ ഭിന്നതകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഐക്യവും ഏകതാനതയും സ്ഥാപിക്കുവാനുള്ള സഭയുടെ പ്രതിബദ്ധതയുടെ വാചാലസാക്ഷൃമായിരിക്കും പാപ്പാസന്ദര്‍ശനമെന്ന് അവര്‍ പറയുന്നു. സ്വന്തം മതത്തെപ്പറ്റി വ്യക്തവും, ആഴവും ആയ അറിവുള്ളവര്‍ മറ്റു മതങ്ങളെ ഒരിക്കലും ശത്രുതാമനോഭാവത്തില്‍ വീക്ഷിക്കകയില്ലെന്നും, അപ്പോള്‍ മതാന്തരസംഘര്‍ഷങ്ങള്‍ ഉണ്ടാകയില്ലെന്നും അവര്‍ പറയുന്നു. അടുത്തയിട റോമില്‍ ആദ് ലിമിനാ സന്ദര്‍ശനത്തിനു് എത്തിയ നൈജീരിയായിലെ മെത്രാന്‍മാര്‍ CNS കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയാണ് ഇവ പറഞ്ഞത്







All the contents on this site are copyrighted ©.