2009-03-02 13:10:13

അനുരഞ്നത്തിന്‍െറ പ്രസക്തി ശ്രീലങ്കയിലെ മെത്രാന്‍മാര്‍ ഊന്നിപറയുന്നു


ജീവിതത്തിലെ അനുദിനകുരിശുകള്‍ പേറി വേദനാജനകമായ ഗതക്കാലസംഭവങ്ങള്‍ വിസ്മരിക്കുവാനും ക്ഷമിക്കുവാനും അനുരഞ്നപ്പെടുവാനും ക്രിസ്തു നമ്മോടാവശ്യപ്പെടുകയാണെന്ന്, ശ്രീലങ്കയിലെ മെത്രാന്‍മാര്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. ആ നാടിന്‍െറ സൈന്യവും, തമിഴ് ഈഴം പുലികളും തമ്മിലുള്ള യുദ്ധത്താല്‍ എല്ലാവിധത്തിലും പരിക്ഷീണിതരായിരിക്കുന്ന വിശ്വാസികള്‍ക്കായി നല്‍കിയ ‘അനുരഞ്നത്തിലൂടെ ഏകതാനത’ എന്ന ശീര്‍ഷകത്തിലെ സന്ദേശത്തിലാണ് ആ ഉദ്ബോധനം. നമ്മുടെ കര്‍ത്താവിന്‍െറ പീഡാനുഭവും, മരണവും, ഉത്ഥാനവുമായി താദാത്മ്യപ്പെട്ടുകൊണ്ട് യുദ്ധത്തിന്‍െറ കൊടുതികളെ അതിജീവിക്കുന്നതിലൂടെ ഇന്ന് സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്ന നൈരാശ്യത്തെയും, വേദനകളെയും നന്മയ്ക്കായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് അന്നാട്ടിലെ നീതി സമാധാന മാനവികവികസനക്കാര്യങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍െറ കാര്യദര്‍ശി ബിഷപ്പ് ഹരോള്‍ഡ് അന്തോണി പെരേരാ വിശ്വാസികളെ അനുസ്മരിപ്പിക്കുന്നു. ‘തിരുവുത്ഥാനജനതയെന്നു്’ അന്നാട്ടിലെ വിശ്വാസികളെ വിശേഷിപ്പിക്കുന്ന അദ്ദേഹം തുടരുന്നു- ക്രൈസ്തവമൂല്യങ്ങള്‍ക്കു് തികച്ചും വിരുദ്ധമായ വര്‍ഗ്ഗ ഭാഷ അധികാര ആധിപത്യങ്ങളാല്‍ വ്രണിതവും- ഭിന്നിതവും ആയ രാഷ്ട്രത്തിനായി വിശ്വാസസമൂഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ഭാവത്മകമായ സംഭാവന ക്രിസ്തു നമ്മോടു് ആവശ്യപ്പെടുന്ന വ്യക്തിപരമായ മാനസാന്തരമാണ്. അതിനായിട്ടാണ് ഈ നോമ്പുക്കാലത്ത് നാം വിളിക്കപ്പെടുക.







All the contents on this site are copyrighted ©.