2009-02-28 15:58:53

ജീവനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നോട്ടര്‍ഡാം യൂണിവേഴ്സിറ്റിയില്‍ ഒരു നിധിശേഖരണം


അമേരിക്കന്‍ ഐക്യനാടുകളിലെ നോട്ടര്‍ഡാം യൂണിവേഴ്സിറ്റിയിലെ ധാര്‍മ്മിക സാംസ്ക്കാരികകേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ജീവനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നിധിശേഖരണം ആരംഭിച്ചു. ജീവന്‍െറയെല്ലാ ഘട്ടങ്ങളിലും അതിന്‍െറ പാവനത സംരക്ഷിക്കപ്പെടണ്ടതിന്‍െറ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന മേല്‍ പറഞ്ഞ കേന്ദ്രത്തിന്‍െറ ഒരു പ്രസ്താവന, ജീവന്‍െറ ആദ്യഘട്ടങ്ങളിലെ സംരക്ഷണം തങ്ങളുടെ ഒരു പ്രത്യേകലക്ഷൃമാണെന്ന് പറയുന്നു. ആ ഘട്ടങ്ങള്‍ ആധുനികസംസ്ക്കാരത്തില്‍ വളരെ വേധ്യമാണ്. മാനവഔന്നിത്യവും, മനുഷ്യജീവനും ഏറ്റം കുപ്രസിദ്ധമായ അക്രമങ്ങള്‍ക്ക് വിധേയമാകുന്നതിന്‍െറ പ്രതിഫലനം ആ ഘട്ടങ്ങളില്‍ കാണപ്പെടുന്നവെന്ന് പരിതപിക്കുന്ന പ്രസ്താവനയില്‍ ഇപ്രകാരം തുടര്‍ന്നു കാണുന്നു- മനുഷ്യജീവന്‍െറ ഔന്നിത്യത്തെ സംരക്ഷിക്കുന്നതിന് ഉപകരിക്കുന്ന സമ്പന്നമായ ബൗദ്ധികപാരമ്പര്യം നല്‍കുക, എല്ലാ ജിവനെയും ആദരിക്കുന്ന ഒരു സംസക്കാരത്തിന് രുപമേകുക ഈ തലങ്ങളില്‍ നോട്ടര്‍ഡാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനമേകുന്നതിനും നിധി ഉപയോഗപ്പെടുത്തും.







All the contents on this site are copyrighted ©.