2009-02-28 15:55:34

കത്തോലിക്കാ സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകര്‍ സദ്വാര്‍ത്തയായി രുപാന്തരപ്പെടണം, ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍


 കത്തോലിക്കാ സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകര്‍ സദ്വാര്‍ത്തയായി രുപാന്തരപ്പെടണമെന്ന്, അമലോത്ഭവനാഥയുടെ കര്‍മ്മലീത്താസന്യാസമൂഹത്തിന്‍െറ പൊതുശ്രേഷ്ഠന്‍ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍. ഭാരതത്തിലെ കത്തോലിക്കാസാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകരുടെ സംഘടനയുടെ അടുത്തയിട കൊച്ചിയില്‍ നടന്ന പതിനഞ്ചാം ദേശിയസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നീതിയുടെയും സമാധാനത്തിന്‍െറയും സുവിശേഷമൂല്യങ്ങള്‍ ഉറക്കെയും വ്യക്തമായും പ്രഘോഷിക്കമ്പോഴും, ജനതകളുടെ ബുദ്ധിമുട്ടുകളെ വിവരിക്കുമ്പോഴും, ലേഖനങ്ങളിലൂടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിത്തീരുമ്പോഴും നാം സദ്വാര്‍ത്തയായി രുപാന്തരപ്പെടുകയാണ്. നാമിന്ന് വളരെ പുരോഗമിച്ച ഒരു ലോകത്തിലാണ് ജീവിക്കുക. സാമൂഹികസമ്പര്‍ക്കമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിവരസാങ്കേതികവിദ്യയുടെ ആധുനികകണ്ടുപിടുത്തങ്ങള്‍ ഉപയോഗിക്കുകയാവശ്യമാണ്. അങ്ങനെ മാത്രമേ ആ തലത്തിലെ ഇതരപ്രവര്‍ത്തകരോടെത്ത് അല്ലെങ്കില്‍ അവരെ ഉല്ലംഘിച്ച് മുന്നേറുവാന്‍ സാധിക്കുകയുള്ളൂ അദ്ദേഹം കുട്ടി ചേര്‍ത്തു.







All the contents on this site are copyrighted ©.