2009-02-27 14:38:19

ആനുകാലികസാമ്പത്തികപ്രശ്ന കാരണങ്ങളെ സഭ അപലപിക്കണമെന്ന്, പാപ്പാ.


ആനുകാലിക സാമ്പത്തികമാന്ദ്യത്തിനു് വഴിത്തിരിയിട്ട തെറ്റുകളുടെ പിന്നിലെ കാരണങ്ങളെ സഭ അപലപിക്കണമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ആ കടമ സഭാദൗത്യത്തിന്‍െറ ഒരു ഭാഗമാണ്- വലിയ നോമ്പുക്കാലത്ത് പതിവുള്ള റോം രുപതയിലെ വൈദികരുമായുള്ള കുടിക്കാഴ്ചാവേളയില്‍ അവരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ പാപ്പാ പ്രസ്താവിച്ചു. സാധാരണ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വൈദികരുമായുള്ള കുടിക്കാഴ്ചയില്‍ മുന്‍കുട്ടി തയ്യാറാക്കിയ പ്രഭാഷണം നടത്താറില്ല. മറിച്ച് അവര്‍ക്കു് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അവസരം നല്‍കുകയും, അതിന് മറുപടി നല്‍കുകയുമാണ് പതിവ്. നീതിനിഷ്ഠയില്‍ ഉറച്ച് നിന്ന്, കാര്യകാരണസഹിതം, എല്ലാവര്‍ക്കും മനസ്സിലാകത്തക്കവിധം അതെ സമയം വ്യക്തയോടും, ധൈര്യത്തോടും കുടിയായിരിക്കണം ആ ദൗത്യം നിര്‍വഹിക്കുക. അത്യാഗ്രഹവും, സ്വാര്‍ത്ഥതയും ആണ് സാമ്പത്തികമാന്ദ്യത്തിന്‍െറ മുഖ്യകാരണങ്ങള്‍. ആ തിന്മകള്‍ ഇന്ന് ലോകത്തിന്‍െറ യുക്തിയെ അന്ധമാക്കിയിക്കുകയാണ്. ആ പരിതോവസ്ഥയില്‍ സഭ വിശ്വാസത്താല്‍ പ്രകാശിതമായ യുക്തി അവതരിപ്പിച്ച്, അതിന്‍െറ മാഗ്ഗദര്‍ശനത്തില്‍ മുന്നോട്ടു പോകുവാന്‍ ലോകത്തിന് വഴിക്കാട്ടിയാകുകയും, പൊയ്മുഖം കുടാതെ സത്യത്തില്‍ ദൈവത്തെ സമീപിക്കുവാന്‍ വിശ്വാസികളെ സഹായിക്കുകയും വേണം. സ്വയം വിസ്മരിച്ച്, അപരര്‍ക്കായി ജീവിക്കുന്നവരെ ഇന്നത്തെ സമൂഹത്തിന് വളരെയാവശ്യമാണ്. ആ സാക്ഷൃം വിശ്വാസം ഒരു തത്വശാസ്ത്രമോ, അപ്രയോഗികസിദ്ധാന്തമോ അല്ല പ്രത്യുത ജിവിക്കണ്ട ഒരു യാഥാര്‍ത്ഥ്യമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തും. വൈദികരുടെ വിവിധ ചോദ്യങ്ങള്‍ക്കു് മറുപടി നല്‍കവെ പാപ്പാ പറഞ്ഞു.







All the contents on this site are copyrighted ©.