2009-02-26 16:10:07

നോമ്പുക്കാലം മാനസാന്തരത്തിനായുള്ള അനുഗ്രഹീതസമയമെന്നു്, പാപ്പാ


വി.പൗലോസിന്‍െറ മാതൃക പിന്‍തുടര്‍ന്ന് നോമ്പുക്കാലം കുടുതല്‍ ദൈവവചനശ്രവണത്തിന്‍െറയും, ആത്മനിയന്ത്രണത്തിന്‍െറയും, ആഴമായ പ്രാര്‍ത്ഥനയുടെയും, തപസ്സിന്‍െറയും, മാനസാന്തരത്തിന്‍െറയും സമയമാക്കി രുപാന്തരപ്പെടുത്താന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഉദ്ബോധിപ്പിച്ചു. വിഭൂതിത്തിരുനാള്‍ ദിനത്തില്‍ റോമിലെ വി.സബീനായുടെ ബസലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു പ.പിതാവ്. വി.പൗലോസ് തന്നിലെയെല്ലാം ദൈവകൃപയുടെ പ്രവര്‍ത്തനഫലമാണെന്ന് വിശ്വസിച്ചു. അതെ സമയം ജ്ഞാനസ്നാനത്തില്‍ ലഭിച്ച നവജീവനോട് സ്വതന്ത്രമായി സഹകരിക്കണ്ടതിന്‍െറ ആവശ്യകതയും അദ്ദേഹം വിസ്മരിച്ചില്ല. അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനം ആറാം അദ്ധ്യായം 12ഉം 13ഉം വാക്യങ്ങളില്‍ ജ്ഞാനസ്നാനകുദാശയുടെ വീക്ഷണത്തില്‍ നോമ്പിനായുള്ള പരിപാടി നല്‍കുന്നു. തന്‍െറ മരണത്താലും, ഉത്ഥാനത്താലും ക്രിസ്തു പാപത്തിന്‍മേല്‍ കൈവരിച്ച വിജയം അവിടെ ഊന്നി പറയുന്ന അപ്പസ്തോലന്‍ പാപത്തിനു് നമുടെ ശരീരങ്ങളെ വിട്ടുകൊടുക്കാതെ നമ്മുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായി ദൈവത്തിനു് സമര്‍പ്പിക്കുവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. പ.പിതാവ് തുടര്‍ന്നു- എങ്ങനെ നമ്മുടെ ജ്ഞാനസ്നാന വിളി ജീവിക്കാനാവും ? നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തില്‍ നമുക്കു് എങ്ങനെ വിജയിക്കാനാവും? ഇന്നു് കര്‍ത്താവ് മൂന്നു പോംവഴികള്‍ അതിനു് നമുക്കു് ചൂണ്ടിക്കാട്ടുന്നു. പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം എന്നിവയാണ് ആ ത്രിവിധമാര്‍ഗ്ഗങ്ങള്‍. ആ ഉപാധികളെ പറ്റിയും അപ്പസ്തോലന്‍ തന്‍െറ വിവിധലേഖനങ്ങളില്‍ നമുക്കു് മാര്‍ഗ്ഗനിര്‍ദ്ദശം നല്‍കുന്നുണ്ട്.ദൈവത്തിലെ നവജീവന്‍ നയിക്കുന്നതിന് അവിടത്തെ വചനത്താല്‍ പരിപോഷിപ്പിക്കപ്പെടുക ആവശ്യമാണ്. അത് മനസ്സിലാക്കിയ അപ്പസ്തോലന്‍ ഏതു സാഹചര്യത്തിലും ക്രിസ്തുവിന്‍െറ വചനം വിശ്വാസികളില്‍ സമൃദ്ധമായി ഉണ്ടായിരിക്കട്ടെയെന്ന് ഉദ്ബോധിപ്പിക്കുന്നു







All the contents on this site are copyrighted ©.