2009-02-25 15:05:13

സാമ്പത്തികമാന്ദ്യം അവികസിത രാജ്യങ്ങളില്‍ കാരണമാക്കുന്ന ദുരന്തങ്ങള്‍ പരിതാപകരമെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി


  ആനുകാലിക സാമ്പത്തികപ്രശ്നം വികസിതരാജ്യങ്ങളില്‍ ഉളവാക്കുന്നവയെക്കാള്‍ ഗുരുതരമാണ് അവികസിതരാജ്യങ്ങളിലും, വികസ്വരരാജ്യങ്ങലിലും ഉളവാക്കുന്ന ദുരന്തങ്ങളെന്നു് സ്വിറ്റ്സര്‍ലന്‍ഡിലെ ജെനീവാപട്ടണത്തിലെ ഐക്യരാഷ്ട്രസഭയുടെ കാര്യാലയങ്ങളിലെ പ.സിംഹാസനത്തിന്‍െറ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി. ഭക്ഷണം, സാമ്പത്തികയവകാശങ്ങള്‍, മാന്യമായ ജോലി തുടങ്ങിയ മനുഷ്യവകാശങ്ങള്‍ക്ക് നേരെ അത് വന്‍ വെല്ലുവിളിയര്‍ത്തുകയാണെന്ന് പരിതപിച്ച അദ്ദേഹം തുടര്‍ന്നു- സാമ്പത്തികപ്രശ്നം ജനങ്ങളുടെ സാമൂഹിക സാമ്പത്തിക അവകാശങ്ങളെ തകര്‍ക്കുന്നു. അത് അവരില്‍ കാരണമാക്കുന്ന നിരാശ സമാധാനത്തെ അപകടത്തിലാക്കും. 2008 ല്‍ ദാരിദ്യത്തിലേയ്ക്ക് തള്ളപ്പെട്ട 13 കോടി ജനങ്ങള്‍ക്ക് പറമെ ഈ വര്‍ഷം മറ്റൊരു 5കോടി 30 ലക്ഷംപേര്‍ കുടി ദാരിദ്യരേഖക്കു് താഴെയാകുമെന്നാണ് ലോകബാങ്കിന്‍െറ കണക്കുക്കുട്ടല്‍. അത്തരം വിനകളില്‍ ഏറ്റവും വേദനാജനകം ലക്ഷക്കണക്കിനു് കുട്ടികളുടെ വിദ്യാദ്യാസവസരങ്ങള്‍ നഷ്ടപ്പെടുന്നതാണ്. അതിന്‍െറ പരിണിതഫലം വളരെ ദൂരവ്യാപകവും, അപകടകരവുമായിരിക്കും. ‘മനുഷ്യവകാശങ്ങളുടെ സാര്‍വ്വത്രികസാക്ഷാല്‍ക്കാരത്തിലും ഫലപ്രദമായ അനുഭവത്തിലും ആഗോളസാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതം’ എന്ന വിഷയത്തെ അധികരിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശകൗണ്‍സിലിന്‍െറ പത്താം പ്രത്യേകസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് സില്‍ വാനോ തോമാസി.







All the contents on this site are copyrighted ©.