2009-02-25 17:01:57

ക്രൈസ്തവര്‍ മുസ്ലിം രാജ്യങ്ങള്‍ക്ക് ഒരു ആസ്തിയാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍


ക്രൈസ്തവര്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ക്ക് ഒരു ആസ്തിയാണ്. മദ്ധ്യപൂര്‍വ്വദേശം അവിടെ വസിക്കുന്നവരുടെ സംയുക്ത പരിശ്രമത്താല്‍ സംവാദത്തിന്‍െറയും, ഭ്രാതൃത്വസഹകാരിത്വത്തിന്‍െറയും, പരസ്പരാദരവിന്‍െറയും, സമാധാനത്തിന്‍െറയും ഒരിടമാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. വിശുദ്ധ എജിദിയായടെ സമൂഹത്തിന്‍െറ ആഭിമുഖ്യത്തില്‍ അടുത്തയിട റോമില്‍ നടന്ന സമ്മേളനത്തിനായി നല്‍കിയ സന്ദേശത്തില്‍ പാപ്പാ പറയുന്നു. കൈസ്തവരും, മുസ്ലിങ്ങളും പങ്കെടുത്ത ആ സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം ‘മദ്ധ്യപൂര്‍വ്വപ്രദേശത്തെ സഭകളുടെ മൂല്യം - ക്രൈസ്തവരും മുസ്ലിങ്ങളും ചര്‍ച്ച ചെയ്യുന്നു ഒന്നിച്ച്’ എന്നതായിരുന്നു. സമ്മേളനം ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിലുള്ള ക്ഷമാപൂര്‍വ്വകവും, പ്രയോജനപ്രദവും ആയ സംവാദപ്രയാണത്തിന്‍െറ മറ്റൊരു പടിയാണ് പാപ്പാ സന്ദേശത്തില്‍ തുടരുന്നു - ഒപ്പം അത് ‘ശക്തമായ മുസ്ലീം ആധിപത്യമുള്ളയിടങ്ങളിലെ ക്രൈസ്തവസമൂഹങ്ങള്‍’ എന്ന സങ്കീര്‍ണ്ണകപ്രശ്നം ചര്‍ച്ച ചെയ്യുകയും ആണ്. മദ്ധ്യപൂര്‍വ്വപ്രദേശത്തെ ക്രൈസ്തവരുടെ സാന്നിദ്ധ്യം സമൂഹം മുഴുവനും ഒരു അധികൃതസമ്പത്തും, സാമൂഹിക സാംസ്കാരിക മത വികസനത്തിന് നിര്‍ണ്ണായകഉറപ്പും ആണെന്ന് വ്യക്തമാക്കുവാന്‍ സമ്മേളനം ശ്രമിക്കുന്നത് ശ്ലഘനീയം തന്നെ. മേല്‍ പറഞ്ഞ സന്ദേശം പാപ്പായുടെ പേരില്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയാണ് സമ്മേളനത്തിനു് അയച്ചത്.







All the contents on this site are copyrighted ©.