2009-02-25 15:26:04

തയ്വാന്‍ സുവിശേഷവല്‍ക്കരിക്കപ്പെട്ടിട്ട് ഒന്നര നൂറ്റാണ്ട്


 
തയ്വാന്‍ സുവിശേഷവല്‍ക്കരിക്കപ്പെട്ടിട്ട് 150 വര്‍ഷം തികയുന്നു. 1859 ല്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള സ്പെയിന്‍ക്കാരായ ഏതാണ്ടു 30 വൈദികരാണ് അവിടെ സുവിശേഷദീപമെത്തിച്ചത്. അന്നു് അവര്‍ അഭിമുഖീകരിച്ച അതേ പ്രശ്നം, അതായത് അവിടത്തെ ജനതയുടെ ബോധവല്‍ക്കരണപ്രക്രിയയിലൂടെ സമൂഹത്തിന്‍െറ വിശുദ്ധീകരണത്തിന് സംഭാവനയേകുക എന്നത് തന്നെയാണ് ഇന്നും ആ സഭ നേരിടുക. ഇന്നു് അന്നാട്ടില്‍ മൂന്നു ലക്ഷം കത്തോലിക്കരുണ്ട് ജനസംഖ്യയില്‍ വെറും 1.42% . ലോകത്തിലെ ഇതര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഗര്‍ഭഛിദ്രം, വിവാഹമോചനം തുടങ്ങിയ ധാര്‍മ്മികപ്രശ്നങ്ങള്‍ അവിടെയും വ്യാപകമാണ്. അതോടെപ്പം ആനുകാലികസാമ്പത്തികമാന്ദ്യം കാരണമാക്കുന്ന അഴിമതി, കുടുംബശിഥിലീകരണം തുടങ്ങിയവ കുടിയായപ്പോള്‍ ജനതാമദ്ധ്യത്തിലെ അസ്വസ്ഥത ഇരട്ടിച്ചിരിക്കുകയാണ് സഭാവൃത്തങ്ങള്‍ പരിതപിക്കുന്നു. ആ പരിതോവസ്ഥയില്‍ സമൂഹം ആശ്വാസത്തിനായി കേഴുകയാണെന്നും, അതിനോട് പ്രതികരിക്കുക സഭയുടെ ബാദ്ധ്യതയാണെന്നും പറയുന്ന മെത്രാന്‍മാര്‍ ഒരു നവസുവിശേഷവല്‍ക്കരണപ്രക്രിയയിലൂടെയാണ് ആ കടമ നിര്‍വഹിക്കണ്ടതെന്നു് പറയുന്നു. ആ ലക്ഷൃം ഉന്നം വച്ചുകൊണ്ട് രുപതാദ്ധ്യക്ഷമാരുടെ നിര്‍ദേശപ്രകാരം ഏഴു രുപതകളും, ഇടവകകളും, സംഘടനകളും, വിദ്യാലയങ്ങളും, ആതുരാലയങ്ങളും വിവിധ സംരഭങ്ങള്‍ക്കു് രുപമേകിയിരിക്കുകയാണ്. അവിടെയിന്ന് സഭാഭിമുഖ്യത്തില്‍ 4 കലാലയങ്ങളും, 5 സാങ്കേതികവിദ്യാലായങ്ങളും, 12 പ്രാഥമിക വിദ്യാലയങ്ങളും, 195 നേഴ്സറി സ്കുളുകളും ഉണ്ട്.







All the contents on this site are copyrighted ©.