2009-02-20 14:28:46

ഗ്രേറ്റ് ബ്രിട്ടന്‍ പ്രധാനമന്ത്രി ജോര്‍ഡണ്‍ ബ്രൗണ്‍ വത്തിക്കാനില്‍


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഗ്രേറ്റ് ബ്രിട്ടന്‍െറ പ്രധാനമന്ത്രി ജോര്‍ഡന്‍ ബ്രൗണിനെയെയും, അനുചരരെയെയും ഒരു കുടിക്കാഴ്ചയ്ക്കു് വത്തിക്കാനില്‍ സ്വീകരിച്ചു. ഏതാണ്ടു മുപ്പത്തിയഞ്ചു മിനിറ്റ് ദീര്‍ഘിച്ച സൗഹൃദപരമായ ആ കുടിക്കാഴ്ചയില്‍ ആനുകാലികസാമ്പത്തികമാന്ദ്യം, പുരോഗതിയില്‍ പിന്നേക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ പ്രയോജനാര്‍ത്ഥമുള്ള സംരംഭങ്ങള്‍ നടപ്പാക്കുവാനുള്ള വികസനരാജ്യങ്ങളുടെ കടമ, മാനവകുലപുരോഗതിയ്ക്കായുള്ള പദ്ധതികളിലെ സഹകരണം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി ആ കുടിക്കാഴ്ചയെ അധികരിച്ച് പ.സിംഹാസനം പുറപ്പെടുവിച്ച വിജ്ഞാപനം പറയുന്നു. ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ പ്രത്യേകിച്ച് മദ്ധ്യപൂര്‍വപ്രദേശത്തു് അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനു് അന്താരാഷ്ട്രാസമൂഹത്തിന്‍െറ നവീകൃതപ്രതിബദ്ധതയുണ്ടാകുമെന്നു് തദവസരത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചയവര്‍ സഭയുക്കും, ആ നാടിനും, പ്രത്യേകിച്ച് അവിടത്തെ കത്തോലിക്കാസമൂഹത്തിനും താല്‍പര്യമുള്ള ഇതരവിഷയങ്ങളും ചര്‍ച്ച ചെയ്തു. പാപ്പായുമായുള്ള കുടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി ജോര്‍ഡന്‍ ബ്രൗണ്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വിദേശബന്ധകാര്യങ്ങള്‍ക്കായുള്ള വകുപ്പു മേധാവി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്വേ മംബര്‍ത്തി എന്നിവരെയെയും സന്ദര്‍ശിച്ചു.







All the contents on this site are copyrighted ©.