2009-02-19 07:13:51

കത്തോലിക്കാ സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ ധാര്‍മ്മികമാതൃകയായിരിക്കണമെന്നു്, വത്തിക്കാന്‍ വക്താവ്.


 
സമാധാനവും, നീതിയും, സമഗ്രവ്യക്തിത്വവീക്ഷണവും പരിപോഷിപ്പിച്ചുകൊണ്ട് കത്തോലിക്കാ സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ ഇതരമാധ്യമങ്ങള്‍ക്കു് മാതൃകയായിരിക്കണമെന്നു് പ.സിംഹാസനത്തിന്‍െറ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ദി. സ്പെയിനിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍െറ സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുള്ള കമ്മീഷന്‍െറ ആഭിമുഖ്യത്തിലെ, മഡ്രിഡില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘കത്തോലിക്കാ സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍- പ.സിംഹാസനത്തിന്‍െറ ആശയവിനിമയനുഭവം’ എന്നതായിരുന്നു ആ സമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം. സഭയുടെ പ്രാഥമിക ദൗത്യം സാധ്യമായയെല്ലാ ഉപാധികളുമുപയോഗിച്ച് സുവിശേഷം പ്രഘോഷിക്കുകയാണ് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലും, വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍െറ ഡയറക്ടറും ആയ ഫാദര്‍ ലൊമ്പാര്‍ദി തുടര്‍ന്നു -അങ്ങനെ ലോകത്തോടുള്ള വിനിമയം സഭയുടെ ഉള്ളിലെ വിനിമയത്തെ പോലെയോ അഥവാ അതിനെക്കാളുമോ പ്രാധാനപ്പെട്ടതാണ്. അതിനാല്‍ ലോകസംഭവങ്ങള്‍ക്കു് ഉചിതമായ പ്രതികരണമേകുന്നതിനു് അവയോട് ഔല്‍സുക്യപൂര്‍വ്വകമായ ശ്രദ്ധയാവശ്യമാണ്. അധികൃതവിനിമയം ദൈവത്തെ മാറ്റി നിര്‍ത്താത്ത വീക്ഷണമായിരിക്കും നല്‍കുക. ലോകജീവിതത്തിന്‍െറ അവശ്യഭാഗമായി ധാര്‍മ്മികവും, മതപരവുമായ ഉദ്ദേശ്യങ്ങളെ അവതരിപ്പിക്കുകയും ചെയ്യും. ഇന്നത്തെ പോലെ താറുമാറായ ലോകത്തില്‍ ഗൗരവവും, പ്രധാനപ്പെട്ടതുമായവയെ അപ്രകാരമല്ലാത്തവയില്‍ നിന്നു് തിരിച്ചറിയുന്നതിനു് സംഭവങ്ങളെ യഥാതഥം വീക്ഷിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കുക മാധ്യമപ്രവര്‍ത്തകരുടെ കടമയാണ്. ആയാസകരമായ സാഹചര്യത്തില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ സത്യത്തെ മുറുകെ പിടിക്കണ്ടതിന്‍െറ അനിവാര്യത അദ്ദേഹം ഊന്നി പറഞ്ഞു. നാം നിസ്സാരരും, ബലഹീനരും ആണെന്നു് തോന്നിപ്പിക്കുന്ന ശക്തമായ ആശയങ്ങള്‍ ഇന്നത്തെ ലോകത്തിലുണ്ട്. എന്നാല്‍ സഭയ്ക്കു് വളരെ സജീവത്വം ഉണ്ട്. അതുപോലെ ജനങ്ങളുടെ അധികൃതജീവിതത്തില്‍ അവളാണ് അവരുടെ ഏറ്റവും ചാരെ നിലക്കൊള്ളുന്നത്, അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.