2009-02-18 17:01:10

കത്തോലിക്കാ വിദ്യാഭ്യാസം മംഗോളിയായില്‍ വളരെയാവശ്യമെന്നു്, ബിഷപ്പ് വെന്‍സ്ലാവോ പദില്ല


ഒരു കത്തോലിക്കാവിദ്യാദ്യാസസംവിധാനത്തിനു് രുപമേകുകയെന്നത് മംഗോളിയായിലെ കത്തോലിക്കാസഭയുടെ മുഖ്യ ഔല്‍സുക്യങ്ങളിള്‍ ഒന്നാണെന്നു് അന്നാട്ടിലെ അപ്പസ്തോലിക് പ്രീഫെക്ട് ബിഷപ്പ് വെന്‍സ്ലാവോ പദില്ല. സഭ വിദ്യാഭ്യാസത്തിനു് ഇത്തയെറെ പ്രാധാന്യമേകുന്നതിനു് വിവിധകാരണങ്ങളുണ്ടെന്നു് പ്രസ്താവിച്ചയദ്ദേഹം അവ വിശദീകരിച്ചുകൊണ്ടു പറഞ്ഞു -മംഗോളിയായില്‍ സഭ രുഢമൂലമാകുന്നതിനു് അവിടത്തെ ജനനതയുടെ മനോഭാവത്തില്‍ ഒരു പരിവര്‍ത്തനമാവശ്യമാണ്. ഉന്നതവിദ്യാഭ്യാസമാഗ്രഹിക്കുന്നവര്‍ വിദേശത്തു് പോയി പഠിക്കണ്ട ഒരവസ്ഥയാണ് ഇന്നു് അവിടെയുള്ളത്. ആ കാരണങ്ങളാല്‍ അതായത് ജനതയുടെ മനോഭാവത്തിന്‍െറ പരിവര്‍ത്തനത്തിനു് പാതയെരുക്കുന്നതിനും, അവിടത്തെ മണ്ണിന്‍െറ മക്കള്‍ അവിടെത്തന്നെ പഠിക്കുന്നതിനു് അവസരമേകുന്നതിനും കാര്യക്ഷമമായ ഒരു വിദ്യാഭ്യാസസംവിധാനം അനിവാര്യമാണ്. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍സംഘത്തിന്‍െറ മുഖപത്രമായ ഫീദസിനു് അനുവദിച്ച ഒരഭിമുഖത്തിലാണ് ബിഷപ്പ് ഇവ പറഞ്ഞത്.







All the contents on this site are copyrighted ©.