2009-02-17 17:27:02

കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം സോവു ഹുവാന്‍െറ മരണത്തില്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തി.


 
തിങ്കളാഴ്ച നിര്യാതനായ സോള്‍ അതിരുപതയുടെ മുന്‍ സാരഥി കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം സോവു ഹുവാന്‍െറ മരണത്തില്‍ അനുശോചനം അറിയിക്കുന്ന ഒരു കമ്പിസന്ദശം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സോള്‍ അതിരുപതാസാരഥി കര്ദ്ദിനാള്‍ നിക്കോളസ് ചോങ് ജുന്‍സുക്കിന്‍െറ പേരില്‍ അയച്ചു. ആ നാട്ടിലെ കത്തോലിക്കാ സമൂഹത്തിനും കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗമെന്ന നിലയില്‍ സഭയുടെ പരമാദ്ധ്യക്ഷനും നല്‍കിയ സേവനത്തെ കമ്പിസന്ദേശത്തില്‍ കൃതജ്ഞതയോടെ അനുസ്മരിക്കുന്ന പാപ്പാ കാരുണ്യവാനായ ദൈവം അദ്ദേഹത്തിന്‍െറ സേവനങ്ങള്‍ക്കു് പ്രതിഫലമേകട്ടെയെന്നും, സ്വര്‍ഗ്ഗീയരാജ്യത്തിലെ ആനന്ദത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും ആ ധന്യാത്മാവിനെ സ്വീകരിക്കട്ടെയെന്നും താന്‍ പ്രാര്‍ത്ഥിക്കുന്നതായി അറിയിക്കുന്നു അദ്ദേഹം 1922 മെയ്മാസം എട്ടാം തീയതി ദക്ഷിണ കൊറിയായിലെ ദെയഗു പട്ടണത്തില്‍ ജനിച്ചു അദ്ദേഹം 1951ല്‍ സെപ്റ്റംബര്‍ പതിനഞ്ചാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1966 മെയ് മുപ്പത്തെന്നാം തീയതി മെത്രാനായി അഭിഷിക്തനായ അദ്ദേഹത്തെ പോപ്പ് പോള്‍ ആറാമന്‍ 1969 ഏപ്രില്‍ ഇരുപ്പത്തിയെട്ടാം തീയതിയിലെ കണ്‍സിസ്റ്ററിയില്‍ വച്ചു് കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കു് ഉയര്‍ത്തി. ദക്ഷിണകൊറിയായിലെ പ്രഥമകര്‍ദ്ദിനാളാണ് അദ്ദേഹം. കാനന്‍ നിയമം അനുശാസിക്കുന്ന പ്രായപരിധി പൂര്‍ത്തിയായ അദ്ദേഹം 1998 ഏപ്രില്‍ മുന്നു മുല്‍ വിശ്രമജീവിതത്തിലായിരുന്നു. കര്‍ദ്ദിനാളിന്‍െറ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങളുടെ സംഖ്യ 188 ആയി താണു. അവരില്‍ പാപ്പായുടെ തെരഞ്ഞടുപ്പില്‍ വോട്ടവകാശമുള്ളവര്‍ 115 പേര്‍ മാത്രമാണ്







All the contents on this site are copyrighted ©.