2009-02-17 16:37:04

ഏതാണ്ടു രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം ചൈനയിലെ ബിഷപ്പ് ലെയോ യാവോ ലിയാങ് വിമോചിതനായി.


 ചൈനയുടെ സര്‍ക്കാര്‍ തടവില്‍ അടച്ചിരുന്ന വത്തിക്കാനോട് വിശ്വസ്ത പുലര്‍ത്തുന്ന ബിഷപ്പ് ലെയോ യാവോ ലിയാങ് വിമോചിതനായി. സിവാന്‍സി രുപതാസാരഥിയായ അദ്ദേഹത്തെ പാപ്പായോട് വിശ്വസ്ത പുലര്‍ത്തുന്നു എന്ന കാരണത്താല്‍ ചൈനയുടെ സര്‍ക്കാരും, ദേശഭക്തസംഘടനയും അംഗീകരിച്ചിട്ടില്ല. ഏതാനും ഡീക്കമാര്‍ക്കു് വൈദികപട്ടം നല്‍കിയതിനാല്‍ 2006 ജൂലൈ മുപ്പതാം തീയതി അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. മെത്രാനടുത്തഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതും, വന്‍തോതിലുള്ള സഭാപ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം നല്‍കുന്നതും സര്‍ക്കാര്‍ അദ്ദേഹത്തെ നിഷേധിച്ചിരിക്കുകയാണ്. പോലീസ് കസ്റ്റഡിയിലായിരുന്ന കാലത്തു് പല സ്ഥലത്തും മാറ്റി മാറ്റി താമസിപ്പിച്ച 85 വയസ്സ് പ്രായമുള്ള അദ്ദേഹത്തിനു് ഒരു സന്ദര്‍ശനവും, കത്തിടപാടുകളും അനുവദിപ്പിക്കപ്പെട്ടിരുന്നില്ല .ബിഷപ്പിര്‍െറ വിമോചനം ആവശ്യപ്പെട്ടതിന്‍െറ പേരില്‍ രണ്ടു വൈദികരെയും, ഏതാണ്ടു ഇരുപതോളം അല്മായരെയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുപോലെ ഹെബെയ് പ്രദേശത്തെ പ.സിംഹാസനത്തോട് വിശ്വസ്തത പുലര്‍ത്തുന്ന രണ്ടു മെത്രാന്‍മാരും ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്.







All the contents on this site are copyrighted ©.