2009-02-16 13:55:57

വത്തിക്കാനെന്ന ചെറുരാഷ്ട്രം വലിയ ഒരു ദൗത്യത്തിനു്


 
വത്തിക്കാന്‍ ഒരു ചെറു രാഷ്ട്രമാണെങ്കിലും - ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം, വെറും 108 ഏക്കര്‍ മാത്രം വലിപ്പമുള്ള രാജ്യം - അത് വലിയ ഒരു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. വത്തിക്കാന്‍െറ എണ്‍പതാം സ്ഥാപനവാര്‍ഷികത്തോടുനുബന്ധിച്ച് നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ദാഗ്യസ്മരണാര്‍ഹനായ പതിനെന്നാം പീയൂസ് പാപ്പായുടെ വീക്ഷണവും, നേതൃത്വവും ഒരു രാഷ്ട്രത്തിന്‍െറ സാധ്യത സാക്ഷാല്‍ക്കരിച്ച 1929 ഫെബ്രുവരി പതിനെന്നിനെ അനുസ്മരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു - അദ്ദേഹം അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ സഭയ്ക്കു് അതിന്‍െറ വിവിധമാനങ്ങളില്‍ ശക്തമായ ആവേശവും, പ്രചോദനവും പകര്‍ന്നു. വിവിധ പ്രേഷിതപ്രവര്‍ത്തനവേദികളിലും, വൈദികപരിശീലനതലത്തിലും, ഇതര അജപാലന വേദികളിലും പീയൂസ് പതിനെന്നാമന്‍ നല്‍കിയ സംഭാവന വളരെ പ്രശംസനീയമാണ്. അദ്ദേഹത്തിന്‍െറ വീക്ഷണത്തില്‍ വത്തിക്കാന്‍രാജ്യം പോലും സഭയ്ക്കും, സഭാസാരഥിയ്ക്കും ക്രിസ്തുവില്‍ നിന്നും ലഭിച്ചിരിക്കുന്ന ദൗത്യത്തിന്‍െറ നിര്‍വഹണം ഉറപ്പാക്കുന്ന ഒരു ഉപകരണമാണ്. വത്തിക്കാന്‍െറ വിശ്വാസത്തിന്‍െറയും, ചരിത്രത്തിന്‍െറയും, കലാശേഖരണത്തിന്‍െറയും വിലപ്പെട്ട പൈതൃകം മാനവകുലം മുഴുവനുമായുള്ള ഒരു നിക്ഷേപമാണ്. അധികൃത സാമൂഹികപുരോഗതിയുടെയും, പ്രത്യാശയുടെയും, അനുര്ജ്ഞനത്തിന്‍െറയും, സമാധാനത്തിന്‍െറയും സന്ദേശം സഭാഹൃദയത്തില്‍ നിന്നു് സദാ ലോകം മുഴുവനിലേയ്ക്കും പ്രസരിക്കുകയാണ്







All the contents on this site are copyrighted ©.