2009-02-16 13:14:28

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ നൈജീരിയായയിലെ മെത്രാന്‍മാരോട്


 
പ.കുര്‍ബാന ക്രൈസ്തവജീവിത നവീകരണത്തിന്‍െറ സ്രോതസ്സാണെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ആദ് ലിമിനാ സന്ദര്‍ശനത്തിനു് നൈജീരിയായില്‍ നിന്നെത്തിയ മെത്രാന്‍മാരെ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ പൊതുവായി സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ദിവ്യബലിയില്‍ ധ്യാനാത്മകനിമിഷങ്ങളും, കര്‍ത്താവിലെ സന്തോഷത്തിന്‍െറ അടയാളങ്ങളും ശരിയായ സംന്തുലിതാവസ്ഥയില്‍ കാത്തു പാലിക്കുവാനുള്ള മെത്രാന്‍മാരുടെ പരിശ്രമങ്ങളെ ശ്ലാഘിച്ചുകൊണ്ടു പാപ്പാ പറഞ്ഞു- വൈദികര്‍ക്കു് ആരാധനക്രമപരിശീലനം നല്‍കുന്നതോടെപ്പം, അനഭിലക്ഷണീയമായവ ഉപേക്ഷിക്കുവാന്‍ അവരെ പ്രോല്‍സിപ്പിക്കുകയും ആവശ്യമാണ്. നിങ്ങള്‍ നിങ്ങളുടെ വൈദികരോടെത്തു് എളിമയുടെയും, സ്ഥാനമാനങ്ങളോടുള്ള ആഗ്രഹത്തില്‍ നിന്നുള്ള നിര്‍മ്മുക്തയുടെയും, പ്രാര്‍ത്ഥനയുടെയും, ദൈവഹിതത്തോടുള്ള വിധേയത്വത്തിന്‍െറയും, ഭരണക്കാര്യങ്ങളിലെ സുതാര്യതയുടെയും ആയ ജീവിതം നയിക്കണം. അപ്പോള്‍ നിങ്ങള്‍ നല്ലയിടനായ ക്രിസ്തുവിന്‍െറ അടയാളങ്ങളായി രുപാന്തരപ്പെടും .സഭയില്‍ ഭിന്നതയ്ക്കു് സ്ഥാനമില്ലെന്ന സത്യം ക്രിസ്തുവിനോടും, ക്രൈസ്തവസ്നേഹത്തിന്‍റേതായ ജീവിതത്തോടും ഉള്ള പ്രതിബദ്ധതയ്ക്കു് സന്നദ്ധമാകുന്നയവസരത്തില്‍ സ്നാനാര്‍ത്ഥികളെയും, നവവിശ്വാസികളെയും പഠിപ്പിക്കണം. എല്ലാ വിശ്വാസികളും പ്രത്യേകിച്ചു് സെമ്മിനാരിവിദ്യാര്‍ത്ഥികളും, വൈദികരും സങ്കചിതമനോഭാവത്തെയും പ്രാദേശികവീക്ഷണങ്ങളെയും വിശുദ്ധീകരിക്കുവാനും, അതിജീവിക്കുവാനും സുവിശേഷസന്ദേശത്തെ അനുവദിക്കുന്നതിനു ആനുപാതികമായി പക്വതയിലും, വിശാലതയിലും വളരും. മതാന്തരസംഭാഷണത്തില്‍ പ്രത്യേകിച്ചു് മുസ്ലിങ്ങളോടുള്ള സംവാദത്തില്‍ നിങ്ങള്‍ കാട്ടുന്ന ഔല്‍സുക്യം പ്രശംസനീയമാണ്. ക്ഷമയും, സ്ഥിരതയും, പരസ്പരാദരവും, സൗഹൃദവും, പ്രയോഗികസഹകരണവും അതിനു് അനിവാര്യമാണ്. സൃഷ്ട്രാവ് മാനവഹൃദയങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്ന പ്രകൃതി നിയമങ്ങളും, സുവിശേഷവും വേണ്ട വിധത്തില്‍ മനസ്സിലാക്കുകയും, പൗര,രാഷ്ട്ര തലങ്ങളില്‍ പ്രയോഗിക്കുകയും ചെയ്യുന്നതില്‍ ഔല്‍സുക്യം കാട്ടുക. അത് ശ്രേഷ്ഠമായ ഒന്നിനും ഒരിക്കലും ഹാനി വരുത്തുകയില്ല.. നേരെമറിച്ചു് വ്യക്തികളെന്ന നിലയിലെ പൗരമാരുടെ ഔന്നിത്യത്തോടുള്ള ആദരവോടുകുടിയ സ്വതന്ത്രജീവിതം എല്ലാവര്‍ക്കും ഉറപ്പു വരുത്തുകയും, വികലമായ എല്ലാ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും അധാര്‍മ്മികനിയമങ്ങളില്‍നിന്നും വിമുക്തമാക്കുകയും ചെയ്യും.







All the contents on this site are copyrighted ©.