2009-02-14 15:00:39

വത്തിക്കാന്‍ രാജ്യത്തിനും അതിന്‍െറ തലവനും ആയി പ്രാര്‍ത്ഥിക്കുക, പാപ്പാ


 
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനും അതിന്‍െറ തലവനായ പത്രോസിന്‍െറ പിന്‍ഗാമിക്കും ആയി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വത്തിക്കാന്‍ രാജ്യത്തിന്‍െറ എണ്‍പതാം സ്ഥാപനവാര്‍ഷികത്തോടുനുബന്ധിച്ചു് നടന്ന സംഗീതവിരുന്നിനു ശേഷം നടത്തിയ പ്രഭാഷണത്തിലാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആ അഭ്യര്‍ത്ഥന നടത്തിയത്. റോം നഗരത്തിനുള്ളിലെ 108 ഏക്കര്‍ മാത്രം വലിപ്പമുള്ള ആ രാജ്യം ജന്മം കൊണ്ടത് 1929 ഫെബ്രുവരി പതിനെന്നാം തീയതി ഒപ്പു വയ്യ്ക്കപ്പെട്ട ലാറ്റന്‍ ഉടമ്പടിയോടെയാണ്. ഈ ചെറിയ രാജ്യത്തിന്‍െറ എണ്‍പതാം സ്ഥാപനവാര്‍ഷികമാചരിക്കുമ്പോള്‍ കഴിഞ്ഞ എട്ടു പതിറ്റാണ്ടു കാലത്തു് അതിനായി സേവനമനുഷ്ഠിച്ചിട്ടുള്ളവരെ കൃതജ്ഞതയോടെ സ്മരിക്കുകയും, അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഉചിതമാണ് പ.പിതാവ് തുടര്‍ന്നു- എപ്പോഴും പ്രശാന്തമല്ലാത്ത ചരിത്രത്തിന്‍െറ കടലിലൂടെ പത്രോസിന്‍െറ നൗകയുടെ ഭാഗധേയത്വം ശക്തമായി നയിക്കണമെന്നും, ആ ചെറിയ രാജ്യത്തെ സംരക്ഷിക്കണമെന്നും നമക്കു് പ്രാര്‍ത്ഥിക്കാം. പ.ആത്മാവ് ആ നൗകയുടെ അമരത്തിരിക്കുന്ന പത്രോസിന്‍െറ പിന്‍ഗാമിയെ നയിക്കട്ടെ. ആ രാജ്യം രുപം കൊണ്ടപ്പോള്‍ സഭാസാരഥി പതിനെന്നാം പീയൂസ് പാപ്പായായിരുന്നു. വത്തിക്കാന്‍ രാജ്യത്തിന്‍െറ എണ്‍പതാം സ്ഥാപനവാര്‍ഷികത്തോടുനുബന്ധിച്ചു് അതിന്‍െറ റ ഉത്ഭവവും, വളര്‍ച്ചയും കാണിക്കുന്ന ഒരു പ്രദര്‍ശനം പ്രോല്‍ഘാടനം ചെയ്യപ്പെട്ടു. കുടാതെ ആ ദിനത്തോടുനുബന്ധിച്ചു് അനുസ്മരണാനാണയവും സ്റ്റാമ്പും പ്രസ്ദ്ധീകരിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.