2009-02-14 15:03:35

പ്രതിസന്ധികളെ വിശ്വാസം ആഴപ്പെടുത്തുന്നതിനായി ഉപയോഗിക്കുക, ആര്‍ച്ചുബിഷപ്പ് പെദ്രോ ലോപ്പസ് ക്വീന്‍ത്താനാ


 പീഡനങ്ങളാല്‍ നഷ്ടധൈര്യരാകാതെ അവയെ വിശ്വാസവര്‍ദ്ധനവിനായുള്ള ഉപാധിയായി പരിവര്‍ത്തിപ്പിക്കുവാന്‍ ഭാരതത്തിലെ അപ്പസ്തോലിക് നൂണ്‍ഷിയോ ആര്‍ച്ചുബിഷപ്പ് പെദ്രോ ലോപ്പസ് ക്വീന്‍ത്താനാ അവിടത്തെ സഭയെ ആഹ്വാനം ചെയ്തു. എല്ലാ തലങ്ങളിലും വിശ്വാസം ആഴപ്പെടുത്തുവാനുള്ള ഒരു ഭാവത്മകവിളിയായി വര്‍ദ്ധമാനമാകുന്ന പീഡനങ്ങളെയെയും, അക്രമങ്ങളെയെയും സ്വീകരിക്കുക, ഭാരത്തിലെ ലത്തീന്‍ മെത്രാന്‍മാരുടെ കോണ്‍ഫ്രറന്‍സിന്‍െറ ഇരുപത്തി ഒന്നാം സമ്പൂര്‍ണ്ണസമ്മേളനം പ്രോല്‍ഘാടനം ചെയ്യവെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ‘ദൈവവചനം സഭയുടെ ജീവിതത്തിലും, ശുശ്രൂഷയിലും’ എന്നതാണ് വ്യാഴാഴ്ച ആരംഭിച്ച ആ സമ്മേളനത്തിന്‍െറ പരിചിന്തനവിഷയം. ഭാരതസഭ സഹനങ്ങളാലും, പീഡനങ്ങളാലും പരീക്ഷിക്കപ്പെടുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നു് പരിതപിച്ച ആര്‍ച്ചുബിഷപ്പ് ശക്തവും, വ്യക്തിപരവും ആയ സാക്ഷൃത്തിലൂടെ ദൈവവചനത്തിന്‍െറ മൂര്‍ത്തിമദ്ഭാവങ്ങളായി രുപാന്തരപ്പെടുവാന്‍ മെത്രാന്‍മാരെ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവജീവിതത്തിന്‍െറ സ്രോതസ്സായ സുവിശേഷം പരീക്ഷണങ്ങളുടെയും, പീഡനങ്ങളുടെയും മധ്യേ പ്രത്യാശയില്‍ ജീവിക്കുവാന്‍ സഭാതനയരെ പ്രചോദിപ്പിക്കട്ടെയെന്നു് അദ്ദേഹം ആശംസിക്കുകയും ചെയ്തു. 120 മെത്രാന്‍മാരും 6 അല്മായ നേതാക്കമാരും പങ്കെടുക്കുന്ന ആ സമ്മേളനം പതിനെട്ടാം തീയതി വരെ നീളും.







All the contents on this site are copyrighted ©.