2009-02-13 14:58:47

പൊതുനയപരിപാടികള്‍ ധാര്‍മ്മികമൂല്യങ്ങള്‍ പ്രതിഫലിപ്പിക്കന്നതായിരിക്കണമെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


 
മാനവപുരോഗതി എല്ലാ മനുഷ്യവ്യക്തികളുടെയും അതിസ്വാഭാവികവിളിയുടെ അംഗീകാരത്തെ ആശ്രയിച്ചാണ് നിലക്കെള്ളുന്നതെന്ന ബോധ്യത്തിലാണ് സഭയുടെ പൗരസമൂഹവുമായുള്ള സഹകരണം നങ്കുരമുറപ്പിച്ചിരിക്കുന്നതെന്നു് പ.സിംഹാസനത്തിനായി ഓസ്ട്രേലിയാ നിയമിച്ച പുതിയ സ്ഥാനപതി തിമോത്തി ആന്‍ഡ്രൂ ഫിഷറിന്‍െറ സാക്ഷൃപത്രങ്ങള്‍ സ്വീകരിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ പാപ്പാ പ്രസ്താവിച്ചു. എല്ലാ സ്ത്രീപുരുഷന്‍ന്മാരും ദൈവത്തില്‍ നിന്നാണ് ഔന്നിത്യവും, സത്യവും നന്മയും തേടുവാനുള്ള കഴിവും ആര്‍ജ്ജിക്കുക. സംഘര്‍ഷത്തിന്‍െറയും, സാമൂഹികശിഥിലീകരണത്തിന്‍െറയും, ധാര്‍മ്മികഅവ്യക്തയുടെയും ലക്ഷണങ്ങളുമായി ഒത്തുപോകുന്ന പ്രയോഗവാദ പരിണതഫലവാദ,പ്രവണതകള്‍ ഇന്നു് വളരെ പ്രബലമാണ്. മാനവകുലത്തിന്‍െറ ആത്മീയമാനങ്ങള്‍ പ്രകാശമാനമാക്കുമ്പോള്‍ വ്യക്തികളുടെ ഹൃദയങ്ങളും, മനസ്സുകളും ദൈവത്തിങ്കലേയ്ക്കും, മനുഷ്യജീവന്‍െറ അത്ഭുതങ്ങളിലേയ്ക്കും ആകര്‍ഷിക്കപ്പെടും .സമൂഹത്തെ ഐക്യപ്പെടുത്തുന്നതും, പ്രത്യാശയുടെ വീക്ഷണം നിലനിര്‍ത്തുന്നതുമായ ഉറപ്പുള്ള ഒരു അടിസ്ഥാനം അങ്ങനെ മാനവകുലത്തിനു് കണ്ടെത്താനാവും. സാമൂഹികതന്തുക്കളെ സമ്പന്നമാക്കുന്നതില‍െ സാംസ്ക്കാരികവൈവിധ്യത്തിന്‍െറ പ്രസക്തി തുടര്‍ന്നു് പാപ്പാ പരാമര്‍ശവിഷമാക്കി. ആദിവാസികള്‍ ദീര്‍ഘനാള്‍ നേരിട്ട അനീതിക്കു് കഴിഞ്ഞ വര്‍ഷം അന്നാടിന്‍െറ പ്രധാനമന്ത്രി റൂഡ് മാപ്പ് പറഞ്ഞത് വന്‍ഹൃദയപരിവര്‍ത്തനത്തിനു് പാതയെരുക്കി. ഇന്നു് നവീകൃതചൈതന്യത്തില്‍ സര്‍ക്കാര്‍ സംഘടനകള്‍ക്കും, ആദിവാസികള്‍ക്കും വെല്ലുവിളികളെ ദൃഢനിശ്ചയത്തോടും, കാരുണ്യത്തോടും കുടെ ഒത്തരുമിച്ചു് അഭിമുഖീകരിക്കാനാവും. വിവിധസംസ്ക്കാരങ്ങളുടെ ഇടയിലെ ആദരവും, ധാരണയും വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ സാംസ്ക്കാരികപൈതൃകം സംരക്ഷിക്കുന്നതിനും, മതത്തിന്‍െറ പൊതുമാനം പരിപോഷിപ്പിക്കുന്നതിനും, ഏതു മൂല്യങ്ങളുടെ അഭാവം മനുഷ്യഹൃദയത്തെ ശുഷ്ക്കമാക്കുമോ ആ മൂല്യങ്ങള്‍ ഉജ്ജലിപ്പിക്കുന്നതിനും സഹായകരമാണ്. സൃഷ്ട്രാവും, പ്രപഞ്ചവും, സൃഷ്ട്രവസ്തുക്കളും തമ്മിലുള്ള പരസ്പരബന്ധത്തെ അധികരിച്ച വിചിന്തനവും, ആ ബന്ധത്തിന്‍െറ അംഗീകാരവും എക്കൊലത്തക്കാളുപരി ഇന്നു് ആവശ്യമാണ്. ആ അംഗീകാരം, സൃഷ്ട്രാവ് എല്ലാ മനുഷ്യവ്യക്തിയുടെയും ഹൃദയത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന പ്രകൃതിനിയമത്തില്‍ അധിഷ്ഠിതമായ ധാര്‍മ്മികനിയമം കണ്ടെത്തുവാന്‍ നിമിത്തമാകും. എല്ലാ ഉത്തരവാദിത്വപൂര്‍വ്വകവും, ആദരപൂര്‍വ്വകവുമായ വികസനനയപരിപാടികളുടെ ഹദയമാണ് അധികൃതധാര്‍മ്മികത. ധാര്‍മ്മികത ദാരിദ്ര്യത്തോടുള്ള ബാദ്ധ്യതപ്പെടുത്തുന്നതും, കരുണാര്‍ദ്രവുമായ നിലപാടിനു് പാതയൊരുക്കുകയും പാവപ്പെട്ട രാജ്യങ്ങളെ ആഗോളകമ്പോളത്തില്‍ നിന്നും പ്രാന്തവല്‍ക്കരിക്കുന്ന സമ്പന്നരാഷ്ട്രങ്ങളുടെ വ്യവസായബന്ധിയായ വികലമായ പരിപാടികള്‍ റദ്ദാക്കാന്‍ പ്രചോദനമാകുകയും ചെയ്യും.







All the contents on this site are copyrighted ©.