2009-02-12 14:19:25

എക്യൂമെനിക്കല്‍ പ്രയാണം തുടരുകത്തന്നെ വേണമെന്നു് കര്‍ദ്ദിനാള്‍ കോര്‍മാക്ക് മോര്‍ഫി ഓ കോണര്‍


ആനുകാലികപ്രശ്നങ്ങള്‍ എന്തെക്കെയാണെങ്കിലും എക്യൂമെനിക്കല്‍ പ്രയാണം തുടരുകത്തന്നെ വേണമെന്നു് ഗ്രേറ്റ് ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ അതിരുപതാസാരഥി കര്‍ദ്ദിനാള്‍ കോര്‍മാക്ക് മോര്‍ഫി ഓ കോര്‍ണര്‍. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍െറ പൊതുസിനഡിനെ അഭിസംബോധന ചെയ്യവെയാണ് കര്‍ദ്ദിനാള്‍ ആ എക്യൂമെനിക്കല്‍ ആഹ്വാനം നടത്തിയത്. ഇതരസഭകളിലെ കുട്ടായ്മയ്ക്കു് വിള്ളലുണ്ടാകുവാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത കത്തോലിക്കാസഭ ഐക്യം ഉപരി വര്‍ദ്ധിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നു് പ്രസ്താവിച്ചുകൊണ്ടു തുടര്‍ന്നു-ആംഗ്ലിക്കന്‍ സഭയുടെ കുട്ടായ്മയുടെ ഐക്യത്തെ സ്പര്‍ശിക്കുന്നവ ഞങ്ങളെയും ബാധിക്കുന്നവയാണ്. ഏതെങ്കിലും സഭയിലെയോ, സഭാസമൂഹത്തിലെയോ ഭിന്നത മുഴവന്‍സഭയുടെയും കുട്ടായ്മയെ ബലഹീനമാക്കും. ആംഗ്ലീക്കന്‍കുട്ടായ്മയില്‍ ഉണ്ടാവുന്ന നിഷേധാത്മകമായ യാഥാര്‍ത്ഥ്യങ്ങളുടെ മുന്‍പില്‍ നിസ്സംഗരായിരിക്കുവാന്‍ കത്തോലിക്കര്‍ക്കു് ആവില്ല. പൂര്‍ണ്ണവും, ആഴവുമായ ഐക്യത്തിലേ സുവിശേഷത്തിന്‍െറ ആഴമായ സത്യവും, അതു് ബാദ്ധ്യതപ്പെടുത്തുന്ന ഉത്തരവാദിത്വങ്ങളും വിവേചിച്ചറിയാനാവൂ. ആ അര്‍ത്ഥത്തില്‍ സത്യത്തിന്‍െറ മുന്‍വ്യവസ്ഥയാണ് ഐക്യം. അതിനാല്‍ എത്രമാത്രം സമയവും, യത്നവും, ത്യാഗവും വ്യവസ്ഥ ചെയ്യുന്നതാണെങ്കിലും ഐക്യത്തെക്കാള്‍ കുറഞ്ഞ മറ്റെന്നും നമ്മുക്കു് ഉന്നം വയ്ക്കാനാവില്ല. ദൃശ്യവും, കൗദാശികവും ആയ കുട്ടായ്മയാണ് നമ്മുടെ ആത്യന്തികലക്ഷൃം. അതു് വളരെ വിദൂരത്തിലാണെങ്കില്‍ പോലും അതിനായുള്ള ശ്രമം നമുക്കു് ഉപേക്ഷിക്കുവാന്‍ സാധിക്കില്ല.. നാം വി.കുര്‍ബാനുടെ സമൂഹങ്ങളാണ്. നാം തേടുന്ന കുട്ടായ്മ വി.കുര്‍ബാനയുടെ കുട്ടായ്മയാണ്. ആത്മീയ എക്യൂമെനിസമാണ് എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്‍െറ ഹൃദയം. സൈദ്ധാന്തികയന്തരങ്ങള്‍ പ്രധാനപ്പെട്ടതാണ്. എന്നാലും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു് മുന്‍പ് നമ്മുടെ ശ്രദ്ധ പതിയണ്ട വേറൊരു തലമുണ്ട്. നമ്മുടെ ക്രൈസ്തവജീവിതത്തെയും, ശുശ്രൂഷകളെയും ഉദാത്തമാക്കുന്ന അനുഷ്ഠാനങ്ങളും, ആശയങ്ങളും കണ്ടത്തുന്നതിനു്-പരസ്പരം മനസ്സിലാക്കുകയെന്ന പ്രക്രിയ ഉറപ്പാക്കാന്‍ ആത്മീയദാനങ്ങളുടെ കൈമാറ്റത്തിനു് അവസരമേകുന്ന സജീവസംവാദം പരിപോഷിപ്പിക്കുന്ന ആത്മീയഎക്യൂമെനിസമാണ് ആ തലം. ഏറെ ദൗതികവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന സമൂഹത്തിന്‍െറ വെല്ലുവിളികളെ അഭിമുഖീകരിക്കുവാന്‍ നാം ഒന്നിച്ചു് മുന്നറുക ഇന്നിന്‍െറ വലിയാവശ്യമാണ്.







All the contents on this site are copyrighted ©.