2009-02-12 14:16:32

അഴിമതിയില്‍ നിന്നാണ് ദാരിദ്രം ഉരുത്തിരിയുന്നതെന്നു്, ആഫ്രിക്കന്‍ മെത്രാന്‍മാര്‍


 

അഴിമതിയില്‍ നിന്നാണ് ദാരിദ്ര്യം ഉരുത്തിരിയുന്നതെന്ന് മദ്ധ്യാഫ്രിക്കന്‍ പ്രദേശത്തെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ സഖ്യം ACERAC - അച്ചേറാക്ക് അപലപിക്കുന്നു. ഊര്‍ജ്ജസ്രോതസ്സുകളുടെ ചൂഷണത്തിലൂടെ അഴിമതി വര്‍ദ്ധമാനമാക്കുന്നതിനെ കുറ്റപ്പെടുത്തുന്ന അച്ചേറാക്, സാമ്പത്തികയിടപാടുകളില്‍ കുടുതല്‍ സുതാര്യതയാവശ്യമാണെന്നു് ചൂണ്ടിക്കാട്ടി . ദേശീയപ്രകൃതിസ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നത് പരിസ്ഥിതിയുടെയും, സമൂഹത്തിന്‍െറയും നിയമങ്ങളനുസരിച്ചായിരിക്കണമെന്നു് ശുപാര്‍ശ ചെയ്യുന്ന മെത്രാന്‍മാര്‍ അപ്പോള്‍ മാത്രമെ മനുഷ്യവകാശങ്ങളും ജനതയുടെ ഉന്നമനവും ആദരിക്കപ്പെടുകയുള്ളൂയെന്നു് പറയുന്നു. മണ്ണിലെയും, മണ്ണിന്‍െറയടിയിലെയും സമ്പത്ത് ഏതെങ്കിലും തരത്തില്‍ ജനങ്ങള്‍ക്കു് കഷ്ടതയ്ക്കു് കാരണമാകുകയാണെങ്കില്‍ സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങളെയെയും സാമ്പത്തികവ്യവസ്ഥിതിയെയും അല്ല വിദ്യാദ്യാസആരോഗ്യസംവിധാനങ്ങളെ പോലും തടസ്സപ്പെടുത്തുന്ന അഴിമതിയാണ് അതിന്‍െറ കാരണമെന്നു് അവര്‍ കുറ്റപ്പെടുത്തുന്നു. സത്യവിരുദ്ധരായ ചൂഷകരുടെ പ്രവര്‍ത്തനങ്ങളാല്‍ സമൂഹങ്ങള്‍ കുടുതല്‍ അധപതിക്കാതെയിരിക്കുന്നതിനു് ഇപ്പോള്‍ നാട്ടിലുള്ള നിയമവിരുദ്ധമായ കരാറുകള്‍ പ്രത്യേകിച്ചു് ഒപ്പു വച്ചിട്ടില്ലാത്തവ പുനരവലോകനം ചെയ്യണമെന്നു് അവരാവശ്യപ്പെടുന്നു. അച്ചേറാക്ക് 2002ല്‍ ഇക്വറ്റോറിയന്‍ ഗിനിയില്‍ നടന്ന സമ്മേളനാന്തരം ആ പ്രദേശത്തു് അരങ്ങേറുന്ന അഴിമതിയെ ശക്തമായി അപലപിച്ചതാണ്. സമൃദ്ധമായ എണ്ണഖനികള്‍ ഉണ്ടായിട്ടും മദ്ധ്യാഫ്രിക്കന്‍പ്രദേശമാണ് ലോകത്തിലെ ഏറ്റവും പാവപ്പെട്ട രാജ്യമെന്നും അന്നു് അവര്‍ പരിതപിച്ചു. ഗാബോണ്‍, കോംഗോ, കാമറൂണ്‍, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ളിക്ക്, ഛാഡ്, ഇക്വറ്റോറിയന്‍ ഗിനി എന്നീ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സഖ്യമാണ് ACERAC അച്ചേറാക്ക്.







All the contents on this site are copyrighted ©.