2009-02-10 15:24:30

ഭൗതികദാരിദ്യത്തിനെതിരെയെന്ന പോലെ ധാര്‍മ്മികദാരിദ്യത്തിനെതിരെയും പോരാടുവാന്‍‍ പാപ്പാ ബ്രസീലിനെ ആഹ്യാനം ചെയ്യുന്നു,


 
ബ്രസീലിന്‍െറ ഭൗതികദാരിദ്യത്തിനെതിരായ പോരാട്ടവും ധാര്‍മ്മികദാരിദ്യത്തിനെതിരായ പോരാട്ടവും കൈകോര്‍ത്തു് പോകണമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. അന്നാടിന്‍െറ പ.സിംഹാസനത്തിനായുള്ള പുതിയ സ്ഥാനപതി ലൂയിസ് ഫിലിപ്പേ കോറയുടെ സാക്ഷൃപത്രങ്ങള്‍ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ വച്ചു സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പായുടെ ആ ശുപാര്‍ശ. ബ്രസീലിലെ സമ്പത്തിന്‍െറ പുനര്‍വിതരണനയപരിപാടി ജനങ്ങളുടെ നന്മയ്ക്കു് വളരെ സഹായകരമായ സാമൂഹികനീതിയെ ശക്തിപ്പെടുത്തുകയും, പരിപോഷിപ്പിക്കുകയും ആണെന്നു് ശ്ലാഘിച്ച പാപ്പാ തുടര്‍ന്നു- ധാര്‍മ്മികദാരിദ്യനിര്‍മ്മാര്‍ജ്ജനം മനുഷ്യജീവന്‍െറയും, കുടുംബത്തിന്‍െറയും, പൊതുജീവിതത്തിലെ സത്യസന്ധതയുടെയും സംരക്ഷണത്തിനാവശ്യമാണ്. സുഖാനുദോഗത്തിന്‍െറയും, ഉപദോഗവാദത്തിന്‍െറയും ഒപ്പം ധാര്‍മ്മികതത്വങ്ങളുടെ അഭാവവും കുടിയാകുമ്പോള്‍ അതു് സമൂഹത്തെയും, കുടുംബങ്ങളെയും വേധ്യമാക്കും. രാഷ്ട്രീയമേഖല ഉള്‍പ്പെടെ എല്ലാത്തലങ്ങളിലും ധാര്‍മ്മികപരിശീലനം ഇന്നു് വളരെ അനിവാര്യമാണ്. ആ തലത്തില്‍ ക്രൈസ്തവമതത്തിനു് നിര്‍ണ്ണായകസംഭാവനയേകുവാന്‍ സാധിക്കും. കാരണം അതു് സമാധാനത്തിന്‍െറയും, സ്വാതന്ത്ര്യത്തിന്‍െറയും മതമാണ്. അതിന്‍െറ പ്രവര്‍ത്തനങ്ങശുടെ ആത്യന്തികലക്ഷൃം മാനവകുലത്തിന്‍െറ അധികൃനന്മയാണ്. മാനവഔന്നിത്യസംരക്ഷണത്തില്‍ എന്നും മുന്നണിപ്പോരാളിയായ ബ്രസീല്‍ ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവികമരണം വരെയുള്ള ജിവന്‍െറ പാവനതയും, കുടുംബത്തിന്‍െറ വിശുദ്ധിയും തുടര്‍ന്നും അംഗീകരിച്ചു് സംരക്ഷിക്കുമെന്നു് ഞാന്‍ പ്രതീക്ഷിക്കുന്നു. സഭ തന്‍െറ സ്വാഭാവികദൗത്യനിര്‍വഹണത്തോടെപ്പം നാട്ടിലെ എല്ലാവരുടെയും സമഗ്രവികസനാര്‍ത്ഥമൂള്ള സര്‍ക്കാരിന്‍െറ പരിശ്രമങ്ങളോട് സഹകരിക്കുവാനും സന്നദ്ധമാണ്. സഭയുടെയും, സര്‍ക്കാരിന്‍െറയും ലക്ഷൃങ്ങള്‍ വിത്യസ്തങ്ങളാണെങ്കിലും അവ മനുഷ്യവ്യക്തിയുടെയും രാഷ്ട്രത്തിന്‍െറയും പൊതുനന്മ എന്ന ഏകബിന്ദുവില്‍ ഒന്നിക്കുന്നു.







All the contents on this site are copyrighted ©.