2009-02-09 13:43:07

ഭാരതസഭ അന്നാടിനു് ഒരു സംശോധകബിന്ദു, കര്‍ദ്ദിനാള്‍ ലെയോനാര്‍‍ദോ സാന്ദ്രി


  ഭാരതസഭ അന്നാടിനു് ഒരു സംശോധകബിന്ദുവാണെന്നു് പൗര്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ പ്രീഫക്ട് കര്‍ദ്ദിനാള്‍ ലെയോനാര്‍ദോ സാന്ദ്രി പ്രശംസിക്കുന്നു. അടുത്തയിട ഭാരതം സന്ദര്‍ശിച്ച അദ്ദേഹം പൗരസ്ത്യസഭകള്‍ക്കു് സഹായമേകുന്ന സഹായസംഘടനകളുടെ വത്തിക്കാനില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍. ആ സഭ ഈ വര്‍ഷം ഹിന്ദു തീവ്രവാദികളാല്‍ വളരെ പീഡിപ്പിക്കപ്പെട്ടെന്നു് പരിതപിച്ച അദ്ദേഹം, തന്‍െറ ഭാരതസന്ദര്‍ശനം ഒരു സമാധാന തീര്‍ത്ഥാടനമായിരുന്നെന്നു് പ്രസ്താവിച്ചു. ആ പീഡനത്തില്‍ വളരെ പേര്‍ കൊല്ലപ്പെടുകയും, ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ആയിരക‍ണക്കിനു് ആളുകളുടെ വസ്തുവകകള്‍‍ നശിപ്പിക്കപ്പടുകയും ചെയ്തു. വളരെ സഭാവസ്തുക്കളും നശിപ്പിക്കപ്പെട്ടു. കര്‍ദ്ദിനാള്‍ തുടര്‍ന്നു- അത്രയെറെ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നുവെങ്കിലും വളരെ സജീവമായ ഒരു സഭയാണ് അവരുടേത്. അവര്‍ ഭാവിയെ വളരെ ഭാവാത്മകമായിട്ടാണ് ഇപ്പോഴും വീക്ഷിക്കുക. വലിയ പ്രത്യാശയോടെത്തന്നെ ഭാവിപരിപാടികള്‍ അവര്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. തന്നെയുമല്ല അവരുടെ സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്. അവ ഇതര മതസ്ഥരുടെ പോലും പ്രശംസ പിടിച്ചു പറ്റുന്നു. അവര്‍ പ്രേഷിതപ്രവര്‍ത്തനങ്ങളോട് കാട്ടുന്ന ഔല്‍സുക്യം അങ്ങേയറ്റം പ്രശംസനീയവുമാണ്.







All the contents on this site are copyrighted ©.