2009-02-09 13:17:39

കുടുംബജീവിതത്തിനും തയ്യാറെടുപ്പു് ആവശ്യമെന്നു്, കര്‍ദ്ദിനാള്‍ റോദ്രിഗൂസ് മാരാദിയാഗ


എല്ലാ വലിയ കാര്യങ്ങളും തയ്യാറെടുപ്പു് ആവശ്യപ്പെടുന്നു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങള്‍ അതായതു് സ്നേഹവും, കുടുംബവും പലപ്പോഴും വേണ്ട ഒരുക്കമില്ലാതെയാണ് എടുക്കുന്നതു്. അതു് വളരെ ദൂരവ്യാപകമായ വിപത്തുകള്‍ക്കു് വഴിത്തിരിയിടാം ഇന്‍റര്‍നാഷ്യനല്‍ കാരിത്താസിന്‍െറ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റോദ്രിഗൂസ് മാരാദിയാഗ സെനിത്ത് വാര്‍ത്താ ഏജന്‍സിയ്ക്കു് അനുവദിച്ച ഒരുഭിമുഖത്തില്‍ പരിതപിച്ചു. ചിലപ്പോള്‍ ഒരു തെറ്റു കാരണം രുപം കൊള്ളുന്ന കടുംബങ്ങള്‍ നമ്മുടെയിടയിലുണ്ട്. സ്വതന്ത്രമായ തീരുമാനത്തിന്‍െറ ഫലമല്ല ആ കുടുംബങ്ങള്‍. കര്‍ദ്ദിനാള്‍ തുടര്‍ന്നു- കുടംബപ്രേഷിതത്വത്തിനു് ഈ തലത്തില്‍ വലിയ ഒരു ഉത്തരവാദിത്വമുണ്ട്. ജീവിതപാത തിരിച്ചറിയുക, ജീവിതപങ്കാളിയെ കണെടുത്തുക എന്നീ സുപ്രധാന കാര്യങ്ങളില്‍ യുവലോകത്തിനു് ഒത്തിരിയേറെ മാര്‍ഗ്ഗദര്‍ശനമാവശ്യമാണ്. സ്നേഹത്തിലും, ഐക്യത്തിലും ജീവിക്കുന്ന മാതാപിതാക്കമാരോടെത്തു് കഴിയുന്ന കുട്ടികള്‍ ശാരീരിക,മാനസിക ആരോഗ്യത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവെന്നു് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാമ്പത്തികപ്രശ്നങ്ങള്‍ അത്തരം കുടുംബങ്ങള്‍ കുടുതല്‍ പ്രത്യാശയോടും, ഭാവാത്മകമായും നേരിടും. ദൈവത്തിലെ വിശ്വാസവും, പ്രത്യാശയും മുറുകെ പിടിക്കുന്ന മാതാപിതാക്കമാര്‍ വിഷമാവസ്ഥയില്‍ ധീരതയോടെ കുടുംബത്തിനു് നേതൃത്വം നല്‍കും. ഇതെക്കെ ജനങ്ങള്‍ക്കു് അറിവില്ലാത്ത വസ്തുകളാണ്. അതിനെപറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാവശ്യമാണ്. ജനസംഖ്യ കുറയുകയാണെങ്കില്‍ പല പാവപ്പെട്ട രാജ്യങ്ങളും സാമ്പത്തികമായി മെച്ചപ്പെടുമെന്ന വികലമായ ആശയത്തെ അപലപിച്ചുകൊണ്ടു കര്‍ദ്ദിനാള്‍ പറഞ്ഞു- സമ്പദ് സ്ഥിതിയുടെ പുരോഗതിക്കു് ജനങ്ങളാവശ്യമാണ്. 1950 കളില്‍ ജനനനിയന്ത്രണം നടപ്പിലാക്കിയ ലത്തീന്‍ അമേരിക്കയിലെ ഒരു രാജ്യം ഇന്നു് ജനസംഖ്യയുടെ കുറവിന്‍െറ കെടുതികള്‍ അനുഭവിക്കുകയാണ്. സഭ ഉത്തരവാദിത്വപൂര്‍വ്വകമായ മാതൃത്വ,പിതൃത്വ തത്വം ശുപാര്‍ശ ചെയ്യുന്നു. ജീവന്‍െറ പ്രേഷണം മാതാപിതാക്കമാരുടെ വലിയ ഉത്തരവാദിത്വമാണ്.പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുകയെന്ന സര്‍ക്കാരിന്‍െറ കടമയെ സഭ അവളുടെ സാമൂഹികപ്രബോധനത്തില്‍ അടിവരയിട്ടു് ചൂണ്ടി കാണിക്കുന്നു. അവള്‍ അതു് പ്രവര്‍ത്തിപഥത്തിലാക്കിയിട്ടാണ് പ്രഘോഷിക്കുന്നത്. സഭയുടെ അജപാലനപ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന വ്യക്തിക്കു് അവളുടെ പാവങ്ങളോടുള്ള പക്ഷം ചേരല്‍ വ്യക്തമാകും.







All the contents on this site are copyrighted ©.