2009-02-07 16:02:41

വൈദികര്‍ പീഡനങ്ങളുടെ സമയത്ത് ജനങ്ങളോടെത്തായിരിക്കുമെന്ന്, ശ്രീലങ്കയിലെ അപ്പസ്തോലിക് നുണ്‍ഷിയോ


കത്തോലിക്കാവൈദികര്‍ എപ്പോഴും ജനങ്ങളോടെത്തു് നിലകൊള്ളുമെന്നും, അവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും, അവരെ അപകടവേളയില്‍ ഉപേക്ഷിച്ചു് സ്വരക്ഷാര്‍ത്ഥം പലായനം ചെയ്യുകയില്ലെന്നും ശ്രീ ലങ്കയിലെ അപ്പസ്തോലിക് നുണ്‍ഷിയോ ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരി. ആ നാട്ടില്‍ ആഭ്യന്തരയുദ്ധം അരങ്ങേറുന്നയിടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാവാത്ത സഹചര്യത്തില്‍ അവിടെ നിന്നു് വൈദികരയെയും, സന്യസ്തരെയെയും മാറ്റണമെന്ന അന്നാടിന്‍െറ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെയുടെ അനുശാസനയോട് പ്രതികരിക്കുകയായിരുന്നു അപ്പസ്തോലിക് നുണ്‍ഷിയോ. സംഘര്‍ഷം ഏറ്റം രുക്ഷമായിരിക്കുന്ന വാന്നിപ്രദേശത്തു് 22 വൈദികരും, 27 സന്യാസിനികളും ഇപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സഭയുടെ അവരോടുള്ള ഐക്യദാര്‍ഢ്യം കാട്ടുന്നതിനും, അവര്‍ക്കു് പ്രോല്‍സാഹനം പകരുന്നതിനുമായി അടുത്തയിട അപ്പസ്തോലിക് നുണ്‍ഷിയോ മാരിയോ സെനാരി. അവിടം സന്ദര്‍ശിക്കുകയുണ്ടായി. അമേരിക്കന്‍ ഐക്യനാടുകളും, ഗ്രേറ്റ്ബ്രിട്ടനും, ജപ്പാനും, നോര്‍വെയും ശുപാര്‍ശ്വ ചെയ്യുന്ന ചര്‍ച്ച നിരാകരിക്കുന്ന ശ്രീ ലങ്കയുടെ സര്‍ക്കാര്‍ തമിഴ് ഈഴം പുലികളെ യുദ്ധത്തിലൂടെ കീഴടക്കുവാനുള്ള ശ്രമത്തിലാണ്.







All the contents on this site are copyrighted ©.