2009-02-05 15:18:13

പാപ്പായോടെത്തു് സഹകരിക്കുവാന്‍ സന്നദ്ധനെന്നു്, പാത്രിയര്‍ക്കീസ് കിറില്‍


 റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും, കത്തോലിക്കാ സഭയും തമ്മിലുള്ള വിടവു നികത്താന്‍ താന്‍ സന്നദ്ധനെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറില്‍. പരമ്പരാഗത ക്രൈസ്തവമൂല്യങ്ങള്‍ യൂറോപ്പിലും, ലോകം മുവനിലും സംരക്ഷിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനും പരസ്പരധാരണയുടെയും, സഹകരണത്തിന്‍െറയും അന്തരീക്ഷത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങള്‍ ഉപരി മെച്ചപ്പെടുമെന്നു് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആ ഇരുസഭകളുടെ സമാനാശയങ്ങളും, നിലപാടും ചൂണ്ടിക്കാട്ടുന്ന അദ്ദേഹം പരസ്പര സഹകരണത്തിന്‍െറ ആധാരമായി അവയെ വിശേഷിപ്പിക്കുന്നു. മോസ്ക്കോ പാത്രിയര്‍ക്കേറ്റിന്‍െറ ഒരു വെബ് സൈറ്റിലാണ് ഇവ കാണുന്നുത്. പാപ്പായുടെയും, പാത്രിയര്‍ക്കീസിന്‍െറയും മുഖ്യ ഔല്‍സുക്യം മാനവവികാരങ്ങല്ല പ്രത്യുത തങ്ങളുടെ സഭകളിലെ വിശ്വാസവും, ഐക്യവും, സമാധാനവും സംരക്ഷിക്കുകയാണെന്ന് പ്രസ്താവിച്ച പാത്രിയര്‍ക്കയേറ്റിലെ ഒരു വൈദികന്‍ പാത്രിയര്‍ക്കീസിന്‍െറ അധികാരം വിവിധ ഘടകങ്ങളാല്‍- വിശ്വാസികളുടെയും, വൈദികരുടെയും, മെത്രാന്‍മാരുടെയും അഭിപ്രായങ്ങളാല്‍ പരിമിതപ്പെടുത്തപ്പെടുകയാണെന്നു് പറഞ്ഞു.
പാപ്പായും, റഷ്യന്‍ ഓര്‍ത്തഡോക്സ്പാത്രിയര്‍ക്കീസും തമ്മിലുള്ള ചിരകാലപ്രതീക്ഷിതമായ കുടിക്കാഴ്ചയ്ക്കു് കാര്യമായ തടസ്സങ്ങളെന്നുമില്ലെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.,റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിദേശകാര്യാലയ തലവന്‍ എന്ന നിലയില്‍ ആര്‍ച്ചുബിഷപ്പ് കിറില്‍ 2005, 2006, 2007 വര്‍ഷങ്ങളില്‍ പോപ്പ് ബെനഡിക്ട് പതിനാറാമനുമായി കുടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.







All the contents on this site are copyrighted ©.