2009-02-04 16:11:04

സലേഷ്യന്‍ സന്യാസസമൂഹത്തിനു് 2009 കൃപാവരവര്‍ഷം


സലേഷ്യന്‍ സന്യാസസമഹത്തിന്‍െറ 150 സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ചു് 2009 ‘കൃപാവരത്തിന്‍െറ വര്‍ഷമായി’ സമൂഹത്തിന്‍െറ റെക്ടര്‍ മേജര്‍ സമൂഹത്തില്‍ പ്രഖ്യാപിച്ചു. സമൂഹസ്ഥാപകന്‍ വിശുദ്ധ ഡോണ്‍ ബോസ്കോയുടെ തിരുനാള്‍ ദിനത്തില്‍ ഇറ്റലിയിലെ ടൂറിനിലെ ക്രിസ്തിയാനികളുടെ സഹായനാഥയുടെ ബസലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് അദ്ദേഹം സമൂഹത്തെ ആ വിവരം അറിയിച്ചത്. ലോകാതിര്‍ത്തികള്‍ വരെ സുവിശേഷം പ്രഘോഷിക്കുകയെന്ന യേശുവിന്‍െറ കല്പനയില്‍ നിന്നും ഉരുത്തിരിഞ്ഞ സലേഷ്യന്‍സമൂഹത്തിന്‍െറ ദൗത്യം തുടരുവാന്‍ യുവലോകത്തെ ആഹ്വാനം ചെയ്ത റെക്ടര്‍ മേജര്‍ ആത്മീയ കുട്ടായ്മയില്‍ സംയുക്തപ്രവര്‍ത്തനത്തിന്‍െറ പ്രാധാന്യം മനസ്സിലാക്കി സുവിശേഷണപ്രഘോഷണത്തിനാവശ്യമായ അടിസ്ഥാനമനോഭാവങ്ങള്‍ വളര്‍ത്തിയെടുക്കാനും, ക്രിസ്തുവില്‍ നങ്കുരമുറപ്പിച്ചു നീങ്ങുവാനും അവരെ ഉദ്ബോധിപ്പിച്ചു.ബാദ്ധ്യതപ്പെടുത്തുന്ന സേവനങ്ങള്‍ക്കായി, പ്രത്യേകസമര്‍പ്പണത്തിന്‍െറ ജീവിതാവസ്ഥയിലേയ്ക്കുള്ള വിളിയ്ക്കു് ഉദാരതാപൂര്‍വ്വകമായ പ്രത്യുത്തരത്തിനായി സന്നദ്ധരായിരിക്കുക അദ്ദേഹം യുവലോകത്തെ ആഹ്വാനം ചെയ്തു. ഇന്നു് 129 രാജ്യങ്ങളിലെ സലേഷ്യന്‍സമൂഹങ്ങളില്‍ 16029 സന്യാസികളും 2765 സെമ്മിനാരിവിദ്യാര്‍ത്ഥികളും 515 നവസന്യാസികളും ഉണ്ട്.







All the contents on this site are copyrighted ©.