2009-02-04 16:14:00

നാസ്സികള്‍ നടത്തിയ യഹുദകുട്ടക്കൊലയെ അധികരിച്ച സഭാനിലപാട്


 
നാസ്സികള്‍ നടത്തിയ യഹുദകുട്ടക്കൊലയെ സംബന്ധിച്ച തന്‍െറയും, കത്തോലിക്കാസഭയുടെയും നിലപാട് 2005 ആഗസ്റ്റ് പതിനഞ്ചാം തീയതി കൊളോണിലെ സിനഗോഗിലും, 2006 മെയ് ഇരുപത്തിയെട്ടാം തീയതി ഔഷവിസ്റ്റിലും, തുടര്‍ന്നു് മെയ് മുപ്പത്തിയെന്നാം തീയതി പൊതുക്കുടിക്കാഴ്ചയിലും, ഈ ജനുവരി ഇരുപത്തിയെട്ടാം തീയതി പൊതുക്കുടിക്കാഴ്ചയിലും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വളരെ വ്യക്തമായി വെളുപ്പെടുത്തിയെന്നു്, പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസ് മേധാവി ഫാദര്‍ ഫെദറിക്കോ ലെംബാര്‍ദി ഒരു പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു .നാസ്സികള്‍ നടത്തിയ കുട്ടകുരുതിയെ സംബന്ധിച്ച സ്മരണ മനുഷ്യഹൃദയത്തെ തിന്മ കീഴടക്കുമ്പോഴത്തെ ഭീകരശക്തിയെ പറ്റി ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയാണെന്നു് ജനുവരി ഇരുപത്തിയെട്ടാം തീയതിയിലെ പൊതുദര്‍ശനപ്രഭാഷണത്തില്‍ പ്രസ്താവിച്ച പാപ്പാ ആ കുട്ടക്കൊല അതിനെ വിസ്മരിക്കുന്നതിനും, തള്ളിപറയുന്നതിനും, ലഘൂകരിക്കുന്നതിനും എതിരെ മുന്നറിയിപ്പു നല്‍കുകയാണെന്നും ചൂണ്ടിക്കാട്ടി. ഒരു വ്യക്തിക്കു് എതിരായ തിന്മയാണെങ്കില്‍ പോലും അതു് മാനവകുലത്തിനു മുഴുവനും എതിരായ തിന്മയാണ്, പാപ്പാ കുട്ടിചേര്‍ത്തു. നാസ്സികള്‍ നടത്തിയ യഹുദകുട്ടക്കൊലയെ നിരാകരിച്ച ബിഷപ്പ് റിച്ചാര്‍ഡ് വില്യംസണ്ണിന്‍െറ മഹറോന്‍ ശിക്ഷ പിന്‍വലിച്ചതിന്‍െറ കാരണവും ആ പ്രഭാഷണത്തില്‍ പാപ്പാ വിശദീകരിച്ചെന്നു് ഫാദര്‍ ലെംബാര്‍ദി പ്രഖ്യാപനത്തില്‍ പറയുന്നു. നാസ്സികള്‍ നടത്തിയ യഹുദകുട്ടക്കൊലയെ അധികരിച്ച പാപ്പായുടെയും, കത്തോലിക്കാസഭയുടെയും നിലപാടിനെ പറ്റി ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ്, പ..സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസ് അതിന്‍െറ വിശദീകരണത്തിനു് ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചത്







All the contents on this site are copyrighted ©.