2009-02-04 16:09:37

ജീവനായുള്ള പ്രാര്‍ത്ഥനാവര്‍ഷം സ്പെയിനില്‍


2009 ഫെബ്രുവരി രണ്ടു മുതല്‍ 200 ഫെബ്രുവരി രണ്ടു വരെ ‘ജിവനായുള്ള പ്രാര്‍ത്ഥനാവര്‍ഷമായി’ സ്പെയിനിലെ കത്തോലിക്കാമെത്രാന്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ‘നിന്‍െറ ഉദരഫലം വാഴ്ത്തപ്പെട്ടതാകുന്നു’ എന്നതാണ് അവര്‍ ആ പ്രാര്‍ത്ഥനാവര്‍ഷത്തേയ്ക്കായി തെരഞ്ഞെടുത്തിരി്കുന്ന പരിചിന്തനവിഷയം. പ്രത്യേകപരിപാടികളിലൂടെയും, അനുദിനപ്രാര്‍ത്ഥനയിലൂടെയും എല്ലാ ക്രൈസ്തസമൂഹങ്ങളി‍ നിന്നും ജിവന്‍െറ സൃഷ്ടാവും, ജീവനെ സ്നേഹിക്കുന്നവനുമായ ദൈവസന്നിധിയിലേയ്ക്കു് ജീവന്‍െറ സംരക്ഷണാര്‍ത്ഥം ആത്മാര്‍ത്ഥവും, തീക്ഷ്ണവും ആയ പ്രാര്‍ത്ഥനയുരട്ടെയെന്ന് ഭാഗ്യസ്മരണാര്‍ഹനായ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ ‘ജീവന്‍െറ സുവിശേഷം’ എന്ന ചാക്രീയലേഖനത്തിലെ ആഹ്വാനത്തിന്‍െറ ചുവടു പിടിച്ചാണ് സ്പെയിനിലെ മെത്രാന്‍മാര്‍ ആ സംരംഭതതിനു് രുപമേകിയിരിക്കുന്നുത്. ഗര്‍ദച്ഛിദ്രത്തിനും, കാരുണ്യവധത്തിനും നിയമസാധുത നല്‍കുവാന്‍ അവിടത്തെ പാര്‍ലമെന്‍റ് ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ ജീവനായുള്ള പ്രാര്‍ത്ഥനയും, പ്രവര്‍ത്തനവും അനിവാര്യമാണെന്ന് സ്പെയിനിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍െറ കുടുംബത്തിനും ജീവന്‍െറ സംരക്ഷണത്തിനുമായുള്ള സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് ഹുവാന്‍ അന്തോണിയോ റെയിഗ് പ്ലാ പ്രസ്താവിച്ചു







All the contents on this site are copyrighted ©.