2009-02-03 15:06:39

കുടുംബദഭ്രതയ്ക്കു് ഉറച്ച നിലപാട് സ്വീകരിക്കുവാന്‍ പാപ്പാ ആഹ്വാനം ചേയ്യുന്നു


 
മാനവക്കാര്യങ്ങളില്‍ കുടുംബം നിര്‍വഹിക്കണ്ട ധര്‍മ്മത്തെ വികലമായ സാമൂഹിക രാഷ്ട്രീയ നയപരിപാടികളില്‍ നിന്നു് ഉരുത്തിരിയുന്ന തെറ്റായ ചിന്താഗതികള്‍ ചോദ്യം ചെയ്യുകയും, ചില സാഹചര്യങ്ങളില്‍ അപകടത്തിലാക്കുകയും ആണെന്നു് പാപ്പാ അപലപിക്കുന്നു. വത്തിക്കാനായുള്ള ഹങ്കറിയുടെ പുതിയ സ്ഥാനപതി ജാനോസ് ബലാസയുടെ സാക്ഷൃപത്രങ്ങള്‍ തിങ്കളാഴ്ച പേപ്പല്‍ ഭവനത്തില്‍ വച്ചു സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് പപ്പായുടെ ആ അപലപനം. മനുഷ്യവ്യക്തിയുടെയും, മാനവകുടുംബത്തിന്‍െറയും ഔന്നിത്യത്തിനു് എപ്പോഴും പ്രാഥമ്യം നല്‍കുന്ന ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലായിരിക്കണം ആധുനികലോകത്തിലെ സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളെ ഭരിക്കുകയും, നയിക്കുകയും ചെയ്യുന്ന ശക്തികള്‍ക്കു് രുപമേകണ്ടതെന്നു് ഓര്‍മ്മിപ്പിച്ചുകൊണ്ടു പോപ്പു ബെനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു- എല്ലാ സംസ്ക്കാരങ്ങളുടെയും, രാഷ്ട്രങ്ങളുടെയും ഹൃദയമായ നമ്മുടെ സമൂഹത്തിലെ കുടുംബമെന്ന സുപ്രധാനഘടകം സംരക്ഷിക്കുന്നതിനും, ദൈവദത്തമായ അതിന്‍െറ മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന എല്ലാ ഉപാധികളും പ്രവര്‍ത്തിപഥത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണ്. കുട്ടികളുടെ ആദ്യ അദ്ധ്യാപകരെന്ന മാതാപിതാക്കമാരുടെ അടിസ്ഥാനവകാശം ഉറപ്പാക്കുകയാണ്, കുടുംബങ്ങളെ സഹായിക്കുവാന്‍ സര്‍ക്കാരിനു് സ്വീകരിക്കാവുന്ന സവിശേഷമാര്‍ഗ്ഗങ്ങളില്‍ ഒന്നു്. മാതാപിതാക്കമാര്‍ക്കു് മതപരമായ വിദ്യാലയങ്ങളില്‍ കുട്ടികളെ അയയക്കുവാനുള്ള സ്വാതന്ത്യം അതിന്‍െറ ഒരു അവശ്യഘടകമാണ്. തുടര്‍ന്നു് പ.പിതാവ് ഹങ്കറിയിലെ സഭയും, രാഷ്ട്രവും തമ്മിലുള്ള ബന്ധം പരാമര്‍ശവിഷയമാക്കികൊണ്ടു പറഞ്ഞു- സഭയുടെ സ്വഭാവത്തിനും, ദൗത്യത്തിനും അനുയോജ്യമായി രാഷ്ട്രീയജീവിത്തില്‍ തന്‍െറ പങ്ക് വഹിക്കണമെന്നല്ലാതെ ഒരു പ്രത്യേകാനുകുല്യവും അവളാഗ്രഹിക്കുന്നില്ല. രാഷ്ട്രത്തിനു് സഭാജീവിതത്തെ സംബന്ധിച്ചു് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ സദ്മനോഭാവത്തിന്‍െറയും, ഫലപ്രദമായ സംവാദത്തിന്‍െറയും ചൈതന്യത്തില്‍ അത് പരിഹരിക്കുവാന്‍ ഇരുകുട്ടരും സന്നദ്ധരാകണം.







All the contents on this site are copyrighted ©.