2009-02-03 15:08:48

ആനുകാലികപ്രതിസന്ധി സുവശേഷവല്‍ക്കരണത്തിനു് പക്വമായ അവസരമെന്നു്, കര്‍ദ്ദിനാള്‍ ജോണ്‍ ഫോളി


ആനുകാലിക സാമ്പത്തികപ്രതിസന്ധിയെ സുവിശേഷവല്‍ക്കരണത്തിനായുള്ള പക്വമായ അവസരമായി, ജറുസലെസമിലെ തിരുകല്ലറയുടെ മാടമ്പികളെന്ന സമൂഹത്തിന്‍െറ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജോണ്‍ പി. ഫോളി വിശേഷിപ്പിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ഫളോറിഡായില്‍ അടുത്തയിട നടന്ന ‘കത്തോലിക്കാപ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള സ്ഥാപനങ്ങളുടെയും ദാതാക്കളുടെയും സഖ്യത്തിന്‍െറ’ സമ്മേളനത്തെ അഭിസംബോധന ചെയ്യുയായിരുന്നു കര്‍ദ്ദിനാള്‍. എതൊരു സാമ്പത്തികപ്രയോജനത്തെക്കാളും വളരെ വിലപ്പെട്ട ജീവന്‍െറ വചനത്തെയും, ജീവന്‍െറ അപ്പത്തെയും ജനങ്ങള്‍ക്കു് നല്‍കുക കര്‍ദ്ദിനാള്‍ തുടര്‍ന്നു- ആരെയും ഒരു സാഹചര്യത്തിലും അത് കെട്ടിയേല്‍ല്പിക്കുവാന്‍ ശ്രമിക്കാതെ, അവയുടെ സ്വാഭാവികവശ്യതയില്‍ അവതരിപ്പിക്കുക. ദൗതികനേട്ടങ്ങള്‍ക്കായി പരക്കം പാഞ്ഞിരുന്നവര്‍ അതിന്‍െറ വിഡ്ഡിത്വവും, അര്‍ത്ഥശൂന്യതയും ഗ്രഹിച്ചു് ജിവിതത്തിന്‍െറ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്നു് ചിന്തിക്കുവാന്‍ പ്രേരിതരാകുകയാണ്. അവരെ അതില്‍ സഹായിക്കുന്ന സുവിശേഷത്തിന്‍െറ കാര്യക്ഷമമായ പ്രഘോഷണം എക്കാളത്തെക്കാളുപരി ഇന്നു് പ്രസക്തമാണ്. അതുപോലെ ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കണ്ടതെന്നും ചിന്തിക്കുവാന്‍ കാലികസാമ്പത്തികമാന്ദ്യം പലര്‍ക്കും അവസരമേകുകയാണ്.







All the contents on this site are copyrighted ©.