2009-02-03 15:52:43

 വലിയ നോമ്പിനായുള്ള പാപ്പായുടെ സന്ദേശം പ്രകാശിതമായി


 ഈ വര്‍ഷത്തെ വലിയനോമ്പിനായുള്ള പാപ്പായുടെ സന്ദേശം ചൊവ്വാഴ്ച പ്രസിദ്ധീകൃതമായി. പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേനത്തില്‍ കോര്‍ ഊണൂം പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പോള്‍ ജോസഫ് കോര്‍ഡ്സ് ആ പ്രകാശനകര്‍മ്മം നടത്തി. ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷൃപരിപാടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോസേത്തേ ഷിറാനും തദവസരത്തില്‍ സന്നിഹിതയായിരുന്നു. ഉപവാസത്തെ കേന്ദ്രീകരിച്ചതാണ് പാപ്പായുടെ ഈ വര്‍ഷത്തെ നോമ്പുക്കാലസന്ദേശം. വിശുദ്ധഗ്രന്ഥവും, ക്രൈസ്തവപാരമ്പര്യവും പാപത്തെയും അതിലേയ്ക്കു് നയിക്കാവുന്ന എല്ലാത്തിനെയും ഒഴിവാക്കുവാനുള്ള ഒരു സഹായമായിട്ടാണ് ഉപവാസത്തെ അവതരിപ്പിക്കുക. പാപത്താലും, അതിന്‍െറ പരിണിതഫലങ്ങളാലും നാമെല്ലാവരും ഭാരപ്പെട്ടിരിക്കുന്നതിനാല്‍ ദൈവവുമായുള്ള സൗഹൃദം പുനര്‍സ്ഥാപിക്കുന്നതിനായുള്ള ഒരു ഉപാധിയായി അതു് ശുപാര്‍ശ ചെയ്യപ്പെടുന്നു. അതെസമയം വളരെയധികം സഹോദരീസഹോദരന്‍മാരുടെ ദയനീയമായ അവസ്ഥയിലേയ്ക്കു് നമ്മുടെ കണ്ണുകളെ തുറക്കുവാനും ഉപവാസം സഹായിക്കും. ഈ നോമ്പുക്കാലത്തു് ആത്മാവിന്‍െറ മാര്‍ഗ്ഗഭ്രംശത്തിനു് കാരണമാകുന്നവ ഉപേക്ഷിച്ചു്, അതിനെ പരിപോഷിപ്പിക്കുന്നവ സ്വീകരിക്കുവാന്‍ എല്ലാ കുടുംബങ്ങളും, ക്രൈസ്തവസമൂഹങ്ങളും സന്നദ്ധമാകട്ടെയെന്നു് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സന്ദേശത്തില്‍ ആശംസിക്കുകയും ചെയ്യുന്നു സന്ദേശത്തില്‍.







All the contents on this site are copyrighted ©.